Latest NewsKeralaNews

സി.പി.എം രക്തസാക്ഷിയുടെ സഹോദരന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു

കണ്ണൂര്‍•സി.പി.ഐ.എം. രക്തസാക്ഷി കേളോത്ത് പവിത്രന്റെ സഹോദരന്‍ കേളോത്ത് ബാലന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. ബാലനൊപ്പം വിളക്കോട്ടൂരിലെ സുബീഷ്, വസന്ത എന്നിവരും ബി.ജെ.പി.യില്‍ ചേര്‍ന്നിട്ടുണ്ട്.

പവിത്രന്റെ രക്തസാക്ഷി ദിനാചരണം നടക്കുന്ന സമയത്താണ് ബാലന്‍ സി.പി.എം വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നതെന്നതും ശ്രദ്ധേയമാണ്. ദിവസങ്ങള്‍ക്ക് മുമ്പ് പൊയിലൂരിലെ പവിത്രന്‍ സ്മരക സതൂപം ചിലര്‍ തകര്‍ത്തിരുന്നു.

കഴിഞ്ഞദിവസം പൊയിലൂരില്‍ സി.പി.എം നേതാവ് ഓ.കെ വാസുവിന്റെ മകന്‍ ഓ.കെ ശ്രീജിത്തും കുടുംബവും ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button