Latest NewsTechnology

ജിയോ തരംഗം ; ഒരു പ്രമുഖ ടെലികോം കമ്പനി കൂടി ഇന്ത്യയിലെ സേവനം അവസാനിപ്പിക്കുന്നു

ന്യൂ ഡൽഹി ; കനത്ത നഷ്ടം കാരണം അനില്‍ അംബാനിയുടെ റിലയന്‍സ് കമ്യൂണിക്കേഷന്‍ സർവീസ് നിർത്തിയതിനു പിന്നാലെ എയര്‍സെല്ലും ഇന്ത്യയിലെ പ്രവർത്തനം നിർത്തുന്നതായി റിപ്പോർട്ട്. ജിയോ ഉയർത്തുന്ന കനത്ത വെല്ലുവിളി മൂലമുണ്ടായ നഷ്ടമാണ് ഇതിന് കാരണം.

റിലയന്‍സ് കമ്യൂണിക്കേഷനുമായി എയര്‍സെല്‍ ലയിക്കുമെന്ന തരത്തിലുള്ള വാർത്തകൾ അടുത്തിടെ പുറത്തു വന്നിരുന്നു. എന്നാൽ 2ജി, 3ജി സ്പെക്‌ട്രം വില്‍ക്കാനുള്ള എയര്‍ സെല്‍ തീരുമാനത്തെ സുപ്രിം കോടതി എതിര്‍ത്തതോടെ അത് സാധ്യമായില്ല. . മലേഷ്യന്‍ കമ്ബനിയായ മാക്സിസുമായുള്ള കരാറാണ് എയര്‍സെല്‍-റിലയന്‍സ് ലയനത്തെ കോടതി എതിർക്കുവാൻ കാരണമായത്. ഒരു പക്ഷെ ഈ കരാർ നടപ്പായിരുന്നെങ്കിൽ ഇരു കമ്പനികളും ഇന്ത്യയിൽ പ്രവർത്തനം തുടരുമായിരുന്നു.

ഏകദേശം 20000 കോടി രൂപയുടെ കടമാണ് എയര്‍സെല്ലിനുള്ളത്. കൂടാതെ 4ജി സേവനവും കമ്പനിക്ക് ഇല്ലായിരുന്നു. അതിനാൽ എയർസെൽ പ്രവർത്തനം അവസാനിപ്പിച്ചാൽ എയര്‍സെല്ലിന് ബാങ്ക് ഗ്യാരണ്ടിയായി മാക്സിസ് നിന്നിട്ടുള്ളതിനാൽ ഒരു വലിയ നിയമപോരാട്ടമായിരിക്കും ഇനി ഉണ്ടാവുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button