Latest NewsNewsIndia

കുടിശ്ശിക തിരിച്ചടക്കാൻ പണമില്ല: അപേക്ഷ നൽകാനൊരുങ്ങി റിലയൻസ് കമ്മ്യൂണിക്കേഷൻസ്

വാർത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്

മുംബൈ: കുടിശ്ശിക തിരിച്ചടയ്ക്കാൻ പണമില്ലെന്ന് കാണിച്ച് പാപ്പർ നിയമനുസരിച്ചുള്ള നടപടികളിലേക്ക് പോകുകയാണെന്ന് റിയലൻസ് കമ്മ്യൂണിക്കേഷൻസ്. കമ്പനി പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

2017 ജൂൺ 2-നാണ് ടെലികോം രംഗത്ത് വലിയ കടക്കെണിയിലായതിനെത്തുടർന്ന് പതിയെ പല പ്രോജക്ടുകളും അവസാനിപ്പിക്കാൻ കമ്പനി തീരുമാനിച്ചത്. കഴിഞ്ഞ സെപ്റ്റംബറിൽ ടെലികോം രംഗത്ത് നിന്ന് പൂർണമായും പിൻമാറാനും റിയൽ എസ്റ്റേറ്റ് രംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കാനും റിലയൻസ് കമ്യൂണിക്കേഷൻസ് തീരുമാനിച്ചിരുന്നു. എന്നാൽ 18 മാസം കഴിഞ്ഞിട്ടും ലാഭമുണ്ടാകാത്തതിനെത്തുടർന്നാണ് അനിൽ അംബാനിയുടെ റിയലൻസ് കമ്മ്യൂണിക്കേഷൻ നടപടിക്കൊരുങ്ങുന്നത്. ഇന്ത്യയിൽ ടെലികോം നിരക്കുകൾ ഗണ്യമായി കുറച്ച് വിപ്ലവമുണ്ടാക്കിയ കമ്പനിയാണ് അനിൽ അംബാനിയുടെ റിലയൻസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button