Latest NewsNewsIndia

ആർ എസ് എസ് നേതാക്കളെ ലക്ഷ്യമിട്ട് ഐ എസ്

ന്യൂഡൽഹി : പാക് ചാര സംഘടന ഐഎസ് ഇന്ത്യയെ ഇസ്ലാമിക്ക് സ്റ്റേറ്റാക്കി മാറ്റാനുള്ള ലക്ഷ്യത്തിലേക്കെത്താൻ പുതിയ നീക്കവുമായി. വിദേശത്തു നിന്നും ഭീകരരുമായി ചേർന്ന് പാക് ചാരസംഘടന തങ്ങളുടെ ലക്ഷ്യത്തിന് തടസ്സമായി നിൽക്കുന്ന ഇന്ത്യയിലെ ആർ എസ് എസ് നേതാക്കളെ വധിക്കാൻ ലക്ഷ്യമിട്ട് പദ്ധതി ആസൂത്രണം ചെയ്യുന്നതായി റിസർച്ച് ആന്റ് അനാലിസിസ് വിംഗിന്റെ റിപ്പോർട്ട്.

ഐഎസ്എസ് യുടെ പങ്ക് വെളിപ്പെട്ടത് അടുത്തിടെ ഇന്ത്യയിലെ പല ഭാഗങ്ങളിലായി ആർഎസ്എസ് നേതാക്കൾ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ നടത്തിയ അന്വേഷണത്തിലാണ്. രാജ്യത്തെ ആർ എസ് എസ് സംഘടനയും,അതിന്റെ നേതാക്കളുമാണ് അതിർത്തി കടന്നുള്ള ഭീകരവാദവും,ഇന്ത്യക്കെതിരെയുള്ള ആക്രമണങ്ങളും,മതപരിവർത്തനവും മാർഗ്ഗങ്ങളാക്കി ഇന്ത്യയെ ഇസ്ലാമിക്ക് സ്റ്റേറ്റാക്കി മാറ്റാനുള്ള ഐഎസ്എസ് യുടെ ശ്രമത്തിന് നിലവിൽ ഇന്ത്യയിൽ വിഘാതമായി നിൽക്കുന്നത്.

ഐഎസ്എസ് യുടെ പുതിയ നീക്കം രാജ്യത്ത് സാമ്പത്തിക അട്ടിമറി നടത്തുകയും അതു മറയാക്കി ആർ എസ് എസ് നേതാക്കളെ വധിക്കാനുള്ള പദ്ധതി തയ്യാറാക്കാനുമാണെന്ന് അന്വേഷണ ഏജൻസിയുടെ റിപ്പോർട്ട്. ഇത്തരത്തിൽ സാമ്പത്തിക അട്ടിമറി നടത്താനായി ഇന്ത്യയിലെ സാമ്പത്തിക വശങ്ങളെ കുറിച്ച് നിരന്തരം ഓൺലൈൻ വഴി വിവരശേഖരണവും ഇവർ നടത്തുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button