Latest NewsKeralaNews

ഷൈനമോൾ ഐ.എ.എസിന് ഹൈക്കോടതിയുടെ അറസ്റ്റ് വാറന്റ്

തിരുവനന്തപുരം: കേരള വാട്ടര്‍ അതോറിറ്റി മാനേജിങ് ഡയറക്ടര്‍ ഷൈന മോള്‍ക്ക് അറസ്റ്റ് വാറണ്ട്. കോടതി അലക്ഷ്യം നിലനില്കുന്നതാണെന്ന് ബോധ്യപ്പെട്ട സാഹചര്യത്തില്‍ ആണ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ഇന്ന് കോടതിയില്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് വ്യാഴാഴ്ച ഉത്തരവ് നല്‍കിയിരുന്നു.

കോടതിയലക്ഷ്യം നില നില്‍ക്കുന്നുണ്ടെന്ന് ബോധ്യമായിട്ടും ഇന്ന് ഹാജരാകാതിരുന്നതാണ് കോടതിയെ ചൊടിപ്പിച്ചത്. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ എഞ്ചിനീറിംഗ് പ്രോജക്‌ട്സ് ഇന്ത്യ ലിമിറ്റഡ് എന്ന സ്ഥാപനം നല്‍കിയ കോടതി അലക്ഷ്യ ഹര്‍ജിയിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ കണ്ടെത്തല്‍.

ജല അതോറിറ്റിക്ക് വേണ്ടി ചെയ്ത ജോലികളിൽ അധിക തുക ചെലവായത് നൽകാൻ കോടതി ഉത്തരവുണ്ടായിട്ടും തുക നല്‍കാതിരുന്ന സാഹചര്യത്തില്‍ കമ്പനി നൽകിയ കോടതിയലക്ഷ്യ ഹർജ്ജിയിലാണ് സുപ്രീം കോടതി വാറന്റ് പുറപ്പെടുവിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button