കൊച്ചി: സോളാര്‍ കേസില്‍ ലൈംഗീക ആരോപണ വിധേയനായ ഹൈബി ഈഡന് എംഎല്‍എയുടെ ഓഫീസിലേക്ക് യുവമോര്‍ച്ച പ്രതിഷേധ മാര്‍ച്ച് നടത്തി. ഇന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വച്ച സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന് റിപ്പോര്‍ട്ടില്‍ ഹൈബി ഈഡന്, സരിത എസ് നായരെ ലൈംഗികമായി പീഡിപ്പിച്ചതായി സരിതയുടെ മൊഴി ശരിയാണെന്ന തരത്തില്‍ സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ട് രേഖപ്പെടുത്തിയിരുന്നു.
ഈ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ എംഎല്‍എയ്ക്കെതിരേ പ്രതിഷേധം നടത്തിയത്. ബിജെപി ജില്ലാ സെക്രട്ടറി കെഎസ് ഷൈജു മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. കലൂരില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് എംഎല്‍എുടെ ഓഫീസിന് മുന്നില്‍ പൊലീസ് തടഞ്ഞു.
Post Your Comments