KeralaLatest News

സോളാർ അന്വേഷണ ഉത്തരവ് പുറത്തിറങ്ങി

തിരുവനന്തപുരം ; സോളാർ തുടരാന്വേഷണ ഉത്തരവ് പുറത്തിറങ്ങി. ഉത്തരമേഖലാ ഡിജിപി രാജേഷ് ദിവാന് ആയിരിക്കും അന്വേഷണ ചുമതല. പൊതു അന്വേഷണം മാത്രം മതിയെന്ന്  മന്ത്രിസഭ നേരത്തെ തീരുമാനിച്ചിരുന്നു.  അതെ സമയം സോളാർ കമ്മീഷൻ റിപ്പോർട്ടും തുടരാന്വേഷണ റിപ്പോർട്ടും നിയമസഭയിൽ വെക്കും. രാവിലെ ഒമ്പതിനായിരിക്കും സഭാ നടപടി ക്രമങ്ങൾ ആരംഭിക്കുക. നിയമസഭാ-സര്‍ക്കാര്‍ വെബ്‌സൈറ്റുകളിലും റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കും. ആകെ 1073 പേജുള്ള ഇംഗ്ലീഷില്‍ തയാറാക്കിയ റിപ്പോര്‍ട്ട് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button