Latest NewsNewsGulf

അഴിമതി വിരുദ്ധ പ്രവർത്തനങ്ങള്‍ : സൗദി അറേബ്യയില്‍ കൂടുതല്‍ അറസ്റ്റിന് സാധ്യത

സൗദി അറേബ്യയിലെ രാഷ്ട്രീയ, ബിസിനസ് മേഖലയിലെ അഴിമതി വിരുദ്ധ പ്രവർത്തനങ്ങളിൽ കൂടുതൽ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനും കൂടുതല്‍ അറസ്റ്റിനും സാധ്യത. അഴിമതിവിരുദ്ധ നടപടികള്‍ക്കുപിന്നാലെ സൗദി ഭരണകൂടത്തില്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അല്‍ സൗദ് രാജകുമാരന്‍ പിടിമുറുക്കുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ഡോസന്‍ രാജകുടുംബാംഗങ്ങൾ, ഉദ്യോഗസ്ഥർ, ബിസിനസ് എക്സിക്യൂട്ടീവ് എന്നിവര്‍ക്കെതിരെ കള്ളപ്പണം, കൈക്കൂലി, പണം തട്ടിയെടുക്കൽ, എന്നിവ ആരോപിച്ച് ശനിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. മറ്റുള്ളവരുടെ സാമ്പത്തിക സ്ഥിതി സൂക്ഷ്മ പരിശോധനയ്ക്ക് വിധയമാക്കിയിരിക്കുകയാണെന്നും കൂടുതല്‍ അറസ്റ്റുകള്‍ പ്രതീക്ഷിക്കാമെന്നും അധികൃതർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button