Latest NewsNewsGulf

സൗദി പൌരന്മാരോട് ഈ രാജ്യം വിടാന്‍ നിര്‍ദ്ദേശം

സൗദി അറേബ്യ വിദേശകാര്യ മന്ത്രാലയം ലെബനണിൽ താമസിക്കുന്ന സൗദി പൗരൻമാരോട് ഉടൻ രാജ്യം വിടാൻ ആവശ്യപ്പെട്ടു. മെഡിറ്ററേനിയൻ രാജ്യങ്ങളിലേക്ക് യാത്ര ചെയ്തതിനെതിരെ മുന്നറിയപ്പും നൽകി. ലെബനനെതിരെ ജാഗ്രത നിർദേശവുമായി കുവൈത്തും രംഗത്തും വന്നു. ലെബനാനിലെ കുവൈറ്റ് പൗരന്മാർക്ക് രാജ്യം ഉടൻ വിടാൻ അടിയന്തിര നടപടി സ്വീകരിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.ലെബനാനിലെ ഇപ്പോഴത്തെ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലായിരിക്കും നടപടിയെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ലെബനനിലേക്ക് പോകരുതെന്ന് പൌരന്മാർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നു കുവെെത്ത് അറിയിച്ചു. കുവൈറ്റ് പൌരന്മാർക്ക് സഹായം ആവശ്യമെങ്കിൽ 0096171171441 എന്ന നമ്പറിൽ ബന്ധപ്പെടാമെന്നും അധികൃതർ വ്യക്തമാക്കി.

ഇറാനിൽ നിന്നുള്ള ഹെസ്ബുള്ളാ ഗ്രൂപ്പിനെതിരെ ഇസ്രയേലി സൈനിക നടപടിയാണ് അടിയന്തര നിർദേശത്തിനു കാരണം. ശനിയാഴ്ച, ലെബനീസ് പ്രധാനമന്ത്രി സാദ് ഹരിരി പത്രസമ്മേളനത്തിൽ തന്റെ രാജി പ്രഖ്യാപിച്ചു.പാശ്ചാത്യ ഇന്റലിജൻസ് ഏജൻസികൾ ലെബനീസ് പ്രധാനമന്ത്രിയായിരുന്ന പിതാവ് റഫീക് ഹാരിരി 2005 ൽ കൊല്ലപ്പെട്ട പോലെ വധിക്കപ്പെടാനുള്ള സാധ്യതയുണ്ടെന്നു പ്രധാനമന്ത്രി സാദ് ഹരിരിക്കു മുന്നറിയപ്പ് നൽകിയിരുന്നു. ലെബനോണിലെ സിറിയൻ മേധാവിത്വത്തിനെതിരെ ഹരിരി ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. ഇതു കാരണമാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്നാണ് വിശ്വസിക്കപ്പെടുന്നത്. ലെബനൻ രാഷ്ട്രീയ കലാപങ്ങളാൽ കലുഷിതമാണ്. ഇതു കാരണമാണ് സൗദി പൌരന്മാരോട് ലെബനൻ വിടാന്‍ നിര്‍ദ്ദേശിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button