KeralaLatest NewsNews

രശ്മി എസ് നായരുടെ വിവാദ ഫേസ്‌ബുക്ക് പോസ്റ്റിന് സന്തോഷ് പണ്ഡിറ്റിന്റെ മറുപടി

രശ്മി എസ് നായരുടെ വിവാദ ഫേസ്‌ബുക്ക് പോസ്റ്റിന് മാന്യമായി മറുപടി നൽകി സന്തോഷ് പണ്ഡിറ്റ്..

അവർക്ക് അവരുടേതായ അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. അതൊരു തെറ്റായി തോന്നുന്നില്ല. എന്തുകൊണ്ടാണ് അവർ അങ്ങനെ പറഞ്ഞത് എന്ന് അറിയില്ല. ലോകത്ത് എന്തൊക്കെ നല്ല കാര്യങ്ങൾ ചെയ്യാനുണ്ട്.ഇത്തരം കാര്യങ്ങളോട് പ്രതികരിക്കുന്നില്ലെന്നും ചിരിച്ചു തള്ളുന്നുവെന്നും സന്തോഷ് പണ്ഡിറ്റ് ഈസ്റ്റ് കോസ്റ്റ് ഡെയിലിയോട് പറഞ്ഞു.

കഴിഞ്ഞ ഓണത്തിന് ഞാൻ ആദിവാസി കോളനികളിൽ ആയിരുന്നു. അവിടെ ചെല്ലുമ്പോൾ പഠിക്കാൻ സാമ്പത്തിക മില്ലാത്ത കുറച്ചു കുട്ടികളെയെങ്കിലും സഹായിക്കാൻ കഴിയും. എനിക്ക് 54 കുട്ടികളെ തന്നു. അതിൽ എട്ട് കുട്ടികളെ ഞാൻ പഠിപ്പിക്കുന്നു. ഇത്തരം നല്ല കാര്യങ്ങളാണ് പ്രോത്സാഹിപ്പിക്കേണ്ടത്. ആ വാർത്ത കണ്ട് ആരെങ്കിലും ബാക്കി കുട്ടികളെ കൂടി സഹായിക്കാൻ വരും. അങ്ങനെയുള്ള വാര്ത്തകൾ കൊണ്ട് ലോകത്ത് ഒരാൾക്കെങ്കിലും ഗുണമുണ്ടാകുമെന്നും,അത്തരം വാർത്തകളെയാണ് സോഷ്യൽ മീഡിയകളിൽ പ്രോത്സാഹിപ്പിക്കേണ്ടത് എന്നും സന്തോഷ് കൂട്ടിച്ചേർത്തു.

തനിക്കെതിരെ ആരോപണമുന്നയിക്കുന്നവർക്കെതിരെ മാന്യമായ ഭാഷയിൽ പ്രതികരിച്ചിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button