
മൊബൈൽ ഫെസ്റ്റ് സെയിലിൽ വൻ വിലകുറവ്. മുൻനിര സ്മാർട്ട്ഫോൺ നിർമാണ കമ്പനി സാംസങ്ങും ഫ്ലിപ്കാർട്ടും ചേർന്നാണ് ഇത് നടത്തുന്നത്. വിൽപന നവംബർ ആറു മുതൽ എട്ടു വരെയാണ്. സാംസങ്ങിന്റെ ജനപ്രിയ ഹാൻഡ്സെറ്റുകളെല്ലാം വിൽപനയ്ക്കുണ്ട്.
29,990 രൂപയ്ക്കാണ് ഗ്യാലക്സി എസ്7 എന്ന ഫോൺ വിൽക്കുന്നത്. ഇതിനു പുറമെ 25,000 രൂപ വരെ എക്ചേഞ്ച് ഓഫറായും ലഭിക്കും. ഗ്യാലക്സി എസ്8, ഗ്യാലക്സി എസ്8 പ്ലസ് ഹാൻഡ്സെറ്റുകൾക്ക് 20,000 രൂപ വരെ എക്ചേഞ്ച് ഓഫറുണ്ട്.
ഗ്യാലക്സി ഓൺ മാക്സ്, ഗ്യാലക്സി ഓൺ5, ഗ്യാലക്സി ഓൺ നെക്സ്റ്റ് എന്നിവയ്ക്കും ഓഫറുണ്ട്. ഗ്യാലക്സി ഓൺ മാക്സിന് 2000 രൂപ ഇളവ് നല്‍കി 14,900 ന് വിൽക്കുന്നു.
Post Your Comments