ചെന്നൈ: തമിഴ് മത്സ്യത്തൊഴിലാളികള്‍ ശ്രീലങ്കന്‍ സൈന്യത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്ത് . അമ്പതോളം തമിഴ് മത്സ്യത്തൊഴിലാളികള്‍ ശ്രീലങ്കന്‍ സൈന്യത്തിന്റെ കസ്റ്റഡിയില്‍ ക്രൂരമായ ലൈംഗിക പീഡനമടക്കം ഇരയായതായി വെളിപ്പെടുത്തി. അസോസിയേറ്റഡ് പ്രസ് ആണ് ക്രൂരമായ പീഡനത്തിന്റെ വാര്‍ത്ത പുറത്ത് കൊണ്ടുവന്നത്. അസോസിയേറ്റഡ് പ്രസ് ക്രൂരമായ മര്‍ദ്ദനത്തിന്റെ ചിത്രങ്ങള്‍ സഹിതമുള്ള തെളിവുകള്‍ പുറത്തുവിട്ടു. ശ്രീലങ്കയിലുള്ള ബന്ധുക്കള്‍ക്ക് പ്രതികാര നടപടി നേരിടേണ്ടി വരുമെന്ന് ഭയന്ന് പലരും പേര് വെളിപ്പെടുത്താതെയാണ് പീഡനത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.
തടവുകാരായ മത്സ്യത്തൊഴിലാളികള്‍ തങ്ങള്‍ക്ക് യൂറോപ്പില്‍ രാഷ്ട്രീയ അഭയം നല്‍കണമെന്ന് ആവശ്യപ്പെട്ടു. ഒരു മത്സ്യത്തൊഴിലാളിതടവുകാരനായി ശ്രീലങ്കന്‍ സൈന്യത്തിന്റെ പിടിയിലായിട്ട് 21 ദിവസത്തിനിടെ 12 തവണ ലൈംഗിക പീഡനത്തിനിരയായതായി വെളിപ്പെടുത്തി. തലകീഴായി കെട്ടിത്തൂക്കുകയും സിഗരറ്റിന് കുത്തുകയും ഇരുമ്പ് വടി കൊണ്ട് അടിക്കുകയും ചെയ്യാറുണ്ട്-ഇയാള്‍ വെളിപ്പെടുത്തുന്നു.
മറ്റൊരു മത്സ്യത്തൊഴിലാളി ടോര്‍ച്ചര്‍ റൂം എന്നറിയപ്പെടുന്ന മുറിയില്‍ വച്ചാണ് പീഡനമെന്ന് വെളിപ്പെടുത്തി. അവിടെ ഇരുമ്പ് വടിയും കയറും ഉള്‍പ്പെടെ ക്രൂരമായ പീഡനങ്ങള്‍ക്ക് നിരവധി മാര്‍ഗങ്ങളുണ്ട്. അസോസിയേറ്റഡ് പ്രസ് സംഘം തടവില്‍ കഴിയുന്ന അമ്പതോളം മത്സ്യത്തൊഴിലാളികളില്‍ ഇരുപതോളം പേരെ നേരില്‍ കണ്ടാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
തടവുകാര്‍ നേരിടുന്ന ശാരീരിക പീഡനം വിവരിക്കാനാകാത്ത വിധം ക്രൂരമാണെന്ന് ദക്ഷിണാഫ്രിക്കന്‍ മനുഷ്യാവകാശ പ്രവര്ത്തകന് പിയേഴ്സ് പിഗോവു പറഞ്ഞു. അവര്‍ നേരിടുന്ന ലൈംഗിക പീഡനം അത്രമാത്രം അറപ്പുളവാക്കുന്നതുമാണ്. ലോകമെങ്ങുമുള്ള തടവുകാര്‍ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് പഠിക്കുന്നയാളാണ് പിയേഴ്സ് പിഗോവു.
Post Your Comments