Latest NewsNewsInternational

പാക്കിസ്ഥാനിൽ ‘ഉത്തര കൊറിയൻ’ മദ്യവിൽപന

ഇസ്‍ലാമാബാദ്: വിലകൂടിയ മദ്യത്തിന്റെ വൻശേഖരം പാക്കിസ്ഥാനിലെ ഉത്തര കൊറിയൻ നയതന്ത്രജ്ഞന്റെ വീട്ടിൽനിന്ന് മോഷണം പോയി. മോഷ്ടിച്ചത് കരിഞ്ചന്തയിൽ 97 ലക്ഷത്തിലധികം രൂപ വില വരുന്ന സ്കോച്ച് വിസ്കി, ബിയർ ഫ്രഞ്ച് വൈൻ എന്നിവയുടെ ആയിരക്കണക്കിനു കുപ്പികളാണ്. മൂന്നു മണിക്കൂറോളം മൂന്നംഗ സംഘം ശ്രമിച്ചിട്ടാണ് മോഷണം നടത്തിയതെന്നു അയൽവാസികൾ പറഞ്ഞു. മോഷണസാധനങ്ങൾ കടത്തുന്നതിനായി മൂന്നു കാറുകളും ചെറിയ ട്രക്കും എത്തിച്ചിരുന്നുവെന്നും പൊലീസും ദൃക്സാക്ഷികളും അറിയിച്ചു.

മദ്യത്തിന് മുസ്‍ലിം രാജ്യമായ പാക്കിസ്ഥാനിൽ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. അതിനാൽ തന്നെ ഇത്രയധികം മദ്യം ഉത്തര കൊറിയൻ നയതന്ത്രജ്ഞൻ ഹ്യോൻ കി യോങ് ശേഖരിച്ചതെന്തിനാണെന്നതും സംശയമുണർത്തുന്നുണ്ട്. മദ്യം കടത്തിയത് ഒക്ടോബർ മൂന്നിന് ഭവനഭേദനത്തിലൂടെയാണ്. അതേസമയം, മോഷണം നടത്തിയത് മൂന്നു പൊലീസുകാരാണെന്നും അവർക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. യോങ്ങിന്റെ വീട്ടുജോലിക്കാരനെ പൊലീസ് അറസ്റ്റു ചെയ്തു.

കരിഞ്ചന്തയിൽ ഉത്തര കൊറിയൻ നയതന്ത്രജ്ഞർ മദ്യം വിൽക്കുകയും പണം സമ്പാദിക്കുകയും ചെയ്യുന്നതായാണ് പൊലീസ് വിലയിരുത്തൽ. അവർ സ്വന്തം ചെലവിനായുള്ള പണം കണ്ടെത്തുന്നതിനോ അല്ലെങ്കിൽ ഉത്തരകൊറിയയിലേക്കു പണമെത്തിക്കുന്നതിനോ വേണ്ടിയാണിതെന്നും കണക്കുകൂട്ടുന്നു. യുഎൻ ആണവായുധ, ബാലിസ്റ്റിക് മിസൈൽ പരീക്ഷണങ്ങൾ നടത്തുന്നതിനാൽ ഉത്തരകൊറിയയ്ക്ക് ഉപരോധം ഏർപ്പെടുത്തിയിരിക്കുകയാണ്. സാമ്പത്തികമായി ഞെരുക്കം അനുഭവിച്ചുവരുന്ന സാഹചര്യത്തിൽ മദ്യവിൽപനയിലൂടെ പണം കണ്ടെത്താനാണോ ശ്രമമെന്നും അന്വേഷിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button