Latest NewsNewsIndia

സിനിമാകാര്‍ക്ക് ചെരുപ്പിന്റെ ഭാഷയേ മനസിലാകൂ : ബിജെപി എം.എല്‍.എ : പദ്മാവതി വിഷയം പുകയുന്നു

 

ജയ്പുര്‍: സഞ്ജയ് ലീലാ ബന്‍സാലിയുടെ ബോളിവുഡ് ചിത്രം ‘പദ്മാവതി’ റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്നു ബി.ജെ.പി. എം.എല്‍.എ. ദിയാ കുമാരി. മഹാരാഷ്ട്ര ബി.ജെ.പി. വക്താവ് ചിന്താമണി മാളവ്യ എം.പിയും സിനിമയ്‌ക്കെതിരേ രംഗത്തുണ്ട്. സിനിമയില്‍ ചരിത്ര വസ്തുതകള്‍ വളച്ചൊടിച്ചതായി ദിയാ കുമാരി ആരോപിച്ചു.  സിനിമാക്കാര്‍ക്ക് ‘ചെരുപ്പിന്റെ ഭാഷ’ മാത്രമേ മനസിലാകുകയുള്ളൂവെന്നായിരുന്നു മാളവ്യയുടെ പോസ്റ്റ്.

ഭര്‍ത്താക്കന്‍മാരെ ദിനംപ്രതി മാറ്റുന്ന സ്ത്രീകളുള്ള കുടുംബത്തില്‍നിന്നുവരുന്ന സിനിമാക്കാര്‍ക്ക് എങ്ങനെയാണ് ‘ജൗഹാര്‍’ എന്നതു മനസിലാക്കാനാകുക?. സിനിമാക്കാര്‍ പണത്തിനാണു പ്രാധാന്യം കൊടുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഡിസംബര്‍ ഒന്നിനാണ് ‘പദ്മാവതി’ തീയറ്ററുകളിലെത്തുന്നത്.

നേരത്തെ വിജയ് നായകനായുള്ള തമിഴ് സിനിമ മെര്‍സലിനെതിരേ ബി.ജെ.പി. നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ജി.എസ്.ടി. വിരുദ്ധ പരാമര്‍ശം ചിത്രത്തിലുണ്ടെന്നായിരുന്നു പ്രധാന ആരോപണം.

ജൗഹാര്‍: മധ്യകാല ഇന്ത്യയിലെ രജപുത്ര സ്ത്രീകള്‍ അനുഷ്ഠിച്ചുവന്ന കൂട്ട ആത്മഹത്യയാണു ജൗഹാര്‍. യുദ്ധസമയത്ത് ശത്രുക്കള്‍ കോട്ട വളയുമ്പോഴായിരുന്നു അവര്‍ ഇങ്ങനെ ജീവനൊടുക്കിയിരുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button