അഹമ്മദാബാദ്: യുവാക്കൾ സിംഹങ്ങളെ വേട്ടയാടുന്നതിന്റെ വീഡിയോ വൈറലാകുന്നു. ഗുജറാത്തിലെ ഗിർ വന്യമൃഗ സങ്കേതത്തിൽ രണ്ടു ബൈക്കുകളിലായെത്തിയ നാലു യുവാക്കൾ സിംഹങ്ങളെ ഓടിക്കുന്നതിന്റെ വീഡിയോ ആണ് പ്രമുഖ ദേശീയ മാധ്യമമായ എൻഡിടിവി പുറത്തുവിട്ടത്.
കടപ്പാട് ; ഏൻഡിടിവി
സൗരാഷ്ട്ര മേഖലയിലെ അംറേലി ജില്ലയിൽനിന്നുള്ള വീഡിയോയിൽ മണ്‍വഴിയിലൂടെ ഒരു പെണ്‍സിംഹത്തെയും ഒരു ആണ്‍സിംഹത്തെയും ബൈക്ക് യാത്രികർ പിന്തുടർന്ന് ഓടിക്കുന്ന ദൃശ്യങ്ങളാണ് 34 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ കാണാൻ സാധിക്കുന്നത്. ഗുജറാത്തി ഭാഷയിലാണ് യുവാക്കൾ സംസാരിക്കുന്നത്.
വീഡിയോ സമൂഹമാധ്യങ്ങളിൽ വൈറലായത്തോടെ ഗുജറാത്ത് വനംവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. വീഡിയോയിൽ ബൈക്കിന്റെ രജിസ്ട്രേഷൻ നന്പർ വ്യകത്മായതിനാൽ രാജ്കോട്ട് സ്വദേശികളാണ് സംഭാവത്തിന് പിന്നിൽ എന്നാണ് സൂചന. സമാന രീതിയിൽ ജൂൺ മാസം ഒരു സിംഹക്കുട്ടിയെ കുറച്ചുപേർ കാറിൽ പിന്തുടരുന്നതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിരുന്നു
Post Your Comments