തിരുവനന്തപുരം: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് വായിക്കാന്‍ ആളുകള്‍ ഇടിച്ചുകയറിയതോടെ നിയമസഭാ വെബ്‌സൈറ്റ് നിശ്ചലമായി. ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള യുഡിഎഫ് നേതാക്കള്‍ക്കെതിരെ ശക്തമായ പരാമര്‍ശങ്ങളുള്ള റിപ്പോര്‍ട്ട് അപ്‌ലോഡ് ചെയ്തതിന് പിന്നാലെ നിയമസഭാ വെബ്‌സൈറ്റ് ഏതാണ്ട് പൂര്‍ണമായും നിശ്ചലമാകുകയായിരുന്നു.
വലിപ്പം കൂടിയ ഫയല്‍ ആയതിനാലാണ് ഡൗണ്‍ലോഡ് ചെയ്തു തുറന്നുവരാന്‍ താമസമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളുടെ വിശദീകരണം. സഭാ സമ്മേളനം തീര്‍ന്ന് ഏറെ നേരത്തിന് ശേഷമാണ് മലയാളം പരിഭാഷ സൈറ്റില്‍ അപ്‌ലോഡ് ചെയ്തത്.
നാലു വാല്യങ്ങളിലായി 1,073 പേജുള്ള റിപ്പോര്‍ട്ട് സഭയില്‍ വെച്ചതിനൊപ്പം വെബ്‌സൈറ്റിലും പ്രസിദ്ധീകരിക്കുക്കയായിരുന്നു. ഇംഗ്ലീഷിലുള്ള നാലുഭാഗങ്ങളാണ് ആദ്യം പ്രസിദ്ധീകരിച്ചത്. ഇതിന് ശേഷമാണ് സൈറ്റിന്റെ വേഗം കുറഞ്ഞത്.
Post Your Comments