നിങ്ങൾ സ്ഥിരമായി പെര്‍ഫ്യൂം ഉപയോഗിക്കുന്നത് ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് വഴി തെളിക്കുമെന്ന് പുതിയ പഠനം. പല നിറത്തിലും മണത്തിലും ഉള്ള ത്രിമ സുഗന്ധദ്രവ്യങ്ങള്‍ ആസ്മ, തലവേദന, ത്വക്ക് രോഗങ്ങള്‍ എന്നിവ ഉണ്ടാകാനുള്ള സാദ്ധ്യത വര്‍ധിപ്പിക്കുന്നുവെന്ന് കൈറ്റ് ഗ്രിന്‍വില്‍ എന്ന ഗവേഷക ദി കേസ് എഗെയ്ന്‍സ്റ്റ് ഫ്രാഗ്രെന്‍സ് എന്ന ലേഖനത്തിലൂടെ ചൂണ്ടിക്കാട്ടുന്നു. കൂടാതെ പെര്‍ഫ്യൂം ശ്വസിക്കുന്നവര്‍ക്കും ദോഷമാണെന്നും പഠനം കണ്ടെത്തി.
പെര്‍ഫ്യൂമിനു സമാനമായ റൂം ഫ്രെഷ്നര്‍, ഡിറ്റര്‍ജന്റുകള്‍ എന്നിവ ചര്‍മത്തിൽ അലർജിക്ക് കാരണമാകുന്നു. ഡിയോഡറന്റുകളില്‍ അടങ്ങിയിരിക്കുന്ന ആല്‍ക്കഹോള്‍ പോലുള്ള പദാര്‍ത്ഥങ്ങള്‍ പിഗ്മന്റേഷന്‍, ചൊറിച്ചില്‍ പോലുള്ള പ്രശ്നങ്ങളാണ് ചര്‍മത്തില്‍ ഉണ്ടാക്കുന്നത്. അതിനാൽ ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാനും വിയര്‍പ്പ് നാറ്റത്തില്‍ നിന്ന് രക്ഷപ്പെടാനും പ്രകൃതി ദത്ത രീതിയിൽ ഉള്ള മറ്റു മാർഗങ്ങൾ സ്വീകരിക്കുന്നതാണ് നല്ലത്.
എരിവുള്ള ഭക്ഷണങ്ങള്‍,വെളുത്തുള്ളി, സവാളതുടങ്ങിയവ ഭക്ഷണത്തില്‍നിന്ന് തീര്‍ത്തും ഒഴിവാക്കുക. സള്‍ഫര്‍ ധാരാളം അടങ്ങിയ ഇലക്കറികള്‍ കഴിക്കുന്നതും ശരീരത്തില്‍ മഗ്നീഷ്യത്തിന്റെ അളവ് കുറയുന്നത് വിയര്‍പ്പ് നാറ്റമുണ്ടാക്കുന്നു. അതുകൊണ്ട് മഗ്നീഷ്യം അടങ്ങിയ തൈര്, ഏത്തപ്പഴം, ധാന്യങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ശരീര ദുര്‍ഗന്ധം കുറയ്ക്കാന്‍ ഒരു പരിധിവരെ സഹായിക്കും. ദിവസവും ആറുമുതല്‍ എട്ടുഗ്ലാസ് വരെ വെള്ളം കുടിക്കുന്നത് ഒരു ശീലമാക്കുക. വെള്ളം ശരീരത്തിൽ കൂടുതലായി ഉണ്ടെങ്കിൽ വിയര്‍പ്പിന്റെ അളവും നിയന്ത്രിക്കാവുന്നതാണ്.
Post Your Comments