ദുബായ്: ഈയാഴ്ചത്തെ ഫിറ്റ്‌നസ് ചലഞ്ചില്‍ ഇന്ന് ലേഡീസ് ഡേ.
സ്ത്രീകള്‍ക്കായി പരിശീലനമുള്‍പ്പെടെ നിരവധി പരിപാടികളാണ് ഇന്ന് നടക്കുന്നത്. നിരവധി സൗജന്യ ഫിറ്റ്‌നസ് പരിപാടികളിലും സ്ത്രീകള്‍ക്ക് പങ്കെടുക്കാന്‍ സാധിക്കും.
കൂടാതെ അമ്മമാര്‍ക്കൊപ്പം കുട്ടികളെയും പങ്കെടുപ്പിക്കാന്‍ പ്രത്യേക കളിസ്ഥലങ്ങളും വിനോദപരിപാടികളും ഒരുക്കിയിട്ടുണ്ട്. പ്രത്യേകം ഫിറ്റ്‌നസ് സോണുകളും സൗജന്യ പരിശീലന ക്ലാസുകളും കുട്ടികള്‍ക്കായി പ്രത്യേക മത്സരങ്ങളും ഇവിടെ അരങ്ങേറും.
ബീച്ച് ക്രിക്കറ്റ്, സൈക്ലിങ്, യോഗ, ഫുട്‌ബോള്‍ തുടങ്ങി സുഹൃത്തുക്കള്‍ക്കും കുടുംബത്തിനുമൊപ്പം പങ്കെടുക്കാവുന്ന പരിപാടികളും നടക്കും.
Post Your Comments