പത്തനംതിട്ട: മുപ്പതുവര്‍ഷം മുൻപ് നടന്ന ചാക്കോ വധക്കേസിലെ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് സൗദിയിൽ മതം മാറി മുസ്തഫയായി ജീവിച്ചിരിക്കുന്നതായി ഡി ജിപിയും സ്ഥിരീകരിച്ചു. പിടികിട്ടാപ്പുള്ളിയുമായ സുകുമാരക്കുറുപ്പ് സൗദി അറേബ്യയില്‍ പുരോഹിതന്റെ സഹായിയായി ജീവിച്ചിരിക്കുന്നവെന്ന ഒരു ചാനൽ വാർത്തയുടെ അടിസ്ഥാനത്തിലാണ് കേരളാപോലീസിന്റെ സ്പെഷ്യല്‍ ടീം അന്വേഷണത്തിനായി സൗദിയിലേക്ക് പോകാൻ തീരുമാനിച്ചിരിക്കുന്നത്.
വാര്‍ത്ത ഡിജിപി ലോക്നാഥ് ബെഹ്റ സ്ഥിരീകരിക്കുകയും ചെയ്തു. ഇന്റര്‍പോളിന്റെ സഹായത്തോടെ സൗദി ബഹറിൻ എന്നിവിടങ്ങളിൽ അന്വേഷണം നടത്തുമെന്നാണ് അറിയുന്നത്. ഇപ്പോള്‍ 72 വയസ്സുള്ള സുകുമാരക്കുറുപ്പ് മതംമാറി മുസ്തഫയ്ക്ക് എന്ന പേര് സ്വീകരിച്ചതായും മദീനയിലെ ഒരു മുസ്ലിം പള്ളിയില്‍ ഖത്തീബിനെ മതകാര്യങ്ങളില്‍ സഹായിച്ചു കഴിയുകയാണ് എന്നുമാണ് റിപ്പോർട്ട്. സുകുമാരക്കുറുപ്പിന്റെ ഭാര്യ സരസമ്മ(63)യും രണ്ടു മക്കളും ഇപ്പോള്‍ കുവൈത്തിലാണു താമസം.
ഇവര്‍ കുവൈത്തില്‍ താമസമുറപ്പിക്കാനുള്ള കാരണം തേടിയപ്പോഴാണു കുറുപ്പ് ഗള്‍ഫ് രാജ്യങ്ങളില്‍ എവിടെയെങ്കിലും ഉണ്ടാകുമെന്ന നിഗമനത്തില്‍ ക്രൈംബ്രാഞ്ച് എത്തിച്ചേര്‍ന്നത്. അബുദാബിയില്‍ കുറുപ്പിനൊപ്പമുണ്ടായിരുന്ന സരസമ്മ അവിടെ നഴ്സായിരുന്നു. കുറുപ്പ് ഇടയ്ക്കിടെ സൗദിയില്‍നിന്നു കുവൈത്തിലെത്തി കുടുംബത്തെ സന്ദര്‍ശിക്കാറുണ്ടെന്നാണു വിവരം. ചെറിയനാട്ടിലെ കുറുപ്പിന്റെ വസ്തുവകകള്‍ സര്‍ക്കാര്‍ കണ്ടുകെട്ടിയിരുന്നു.
Post Your Comments