കൊച്ചി: തോമസ് ചാണ്ടിക്കെതിരായ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നും ഡിവിഷന്‍ ബഞ്ച് പിന്‍മാറി. തോമസ് ചാണ്ടി ഡയറക്ടറായ വാട്ടര്‍ വേള്‍ ഡ് ടൂറിസം പ്രൈവറ്റ് ലിമിറ്റഡ് കന്പനി പൊതുസ്ഥലം കയ്യേറി റോഡ് നിര്‍മ്മിച്ചത് ഭൂസംരക്ഷണ നിയമപ്രകാരം കുറ്റകരമാണെന്നും കേസെടുക്കാന്‍ പൊലീസിനോട് നിര്‍ദ്ദേശിക്കണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതിൽ നിന്നുമാണ് ആക്ടിംഗ് ചീഫ് ജസ്റ്റിസ് ആന്‍റണി ഡൊമിനിക് ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് പിന്മാറിയത്.
മന്ത്രി തോമസ് ചാണ്ടി ഡയറക്ടറായ വാട്ടര്‍ വേള്‍ഡ് ടൂറിസം പ്രൈവറ്റ് ലിമിറ്റഡ് കമ്പനി നടത്തിയ നിയമലംഘനങ്ങള്‍ വ്യക്തമാക്കി തൃശൂര്‍ സ്വദേശി സി പി ഐ പ്രാദേശിക നേതാവ് ടി എന്‍ മുകുന്ദനാണ് ഹര്‍ജി നല്‍കിയത്. ഹര്‍ജി അടുത്ത ദിവസം മറ്റൊരു ബഞ്ച് പരിഗണിക്കും.
Post Your Comments