കോഴിക്കോട്: സോളർ കേസിൽ ഒരന്വേഷണത്തെ പറ്റിയും ഭയമില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വ്യക്തമാക്കി. സോളർ റിപ്പോർട്ടിൽ ആശങ്കയില്ലെന്നും ആരാണ് തലയിൽ മുണ്ടിട്ടു നടക്കുന്നതെന്ന് ഇനി അറിയാമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. അതേസമയം, പ്രതിപക്ഷം സോളർ വിഷയത്തിൽ നിന്നു ശ്രദ്ധ തിരിക്കാനാണ് തോമസ് ചാണ്ടിയുടെ രാജിക്കായി മുറവിളി കൂട്ടുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
സോളർ കേസിലൂടെ പരിണിത പ്രജ്ഞനായ ഉമ്മൻ ചാണ്ടിയെയും മറ്റു കോൺഗ്രസ് നേതാക്കളെയും അപമാനിക്കാനും രാഷ്ട്രീയ വൈരാഗ്യം തീർക്കാനും മാത്രമാണ് സർക്കാർ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സോളർ കമ്മിഷൻ റിപ്പോർട്ടിൽ കേസെടുത്താൽ കോടതി വരാന്തയിൽതന്നെ കേസ് തള്ളിപ്പോകും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസെടുക്കുമെന്നു പറഞ്ഞവർ പിന്നാക്കം പോയി. കമ്മിഷൻ റിപ്പോർട്ട് നിയമസഭയിൽ വയ്ക്കും മുൻപ് പത്രസമ്മേളനം നടത്തിയ മുഖ്യമന്ത്രി, ഒരു മാസം കഴിഞ്ഞിട്ടും എന്തു കൊണ്ടാണ് നടപടി എടുക്കാത്തത്.
Post Your Comments