KeralaLatest NewsNews

പത്തനംതിട്ട ജില്ലയില്‍ മാംസഭക്ഷണം നിരോധിച്ചെന്ന രീതിയിൽ പ്രചാരണം: സത്യാവസ്ഥ വെളിപ്പെടുത്തി കളക്ടർ

പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച്‌ പത്തനംതിട്ട ജില്ലയില്‍ മാംസഭക്ഷണം നിരോധിച്ചു എന്ന രീതിയിൽ നടത്തുന്ന വ്യാജ പ്രചാരണത്തെ കുറിച്ച് പത്തനംതിട്ട ജില്ലാ കളക്ടര്‍ പ്രതികരിക്കുന്നു. കളക്ടറുടെ പ്രതികരണം വന്നിട്ടും വ്യാജ പ്രചാരണത്തിന് യാതൊരു കുറവുമില്ല.പത്തനംതിട്ട ജില്ലയില്‍ മാംസഭക്ഷണം നിരോധിച്ചു എന്നത് തികച്ചും വ്യാജ പ്രചാരണം ആണ്. നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ മാത്രമാണ് മാംസഭക്ഷണത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇത് ജനവാസ മേഖല അല്ലെന്നതും ഒരു യാഥാര്‍ത്ഥ്യമാണ്.

എല്ലാവര്‍ഷവും ശബരിമല തീര്‍ത്ഥാടന കാലത്ത് ഇത്തരം ചില നിയന്ത്രണങ്ങള്‍ ഉണ്ടാകാറും ഉണ്ട്.പത്തനംതിട്ട ജില്ല പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആണ് ജില്ലാ കളക്ടറുടെ ഉത്തരവ്. ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ അങ്ങേയറ്റം വ്രതയുദ്ധിയോടെ എത്തുന്ന സാഹചര്യത്തില്‍ അവരുടെ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ വേണ്ടിയാണ് ഇങ്ങനെ ഒരു നിര്‍ദ്ദേശം എന്ന് ജില്ലാ കളക്ടറുടെ ഉത്തരവില്‍ പറയുന്നുണ്ട്. നിലക്കല്‍, ളാഹ തുടങ്ങി സ്ഥലങ്ങളില്‍ മാംസഭക്ഷണം വില്‍പന നടത്തുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഉത്തരവില്‍ പറയുന്നുണ്ട്.

പത്തനംതിട്ട ജില്ല കളക്ടര്‍ പുറപ്പെടുവിച്ച ഉത്തരവ് വെബ്‌സൈറ്റിലും ലഭ്യമാണ്. നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ മാസംഭക്ഷണം പാചകം ചെയ്യുന്നതിനും വിതരണം ചെയ്യുന്നതിനും കൈവശം വയ്ക്കുന്നതിനും ഉപയോഗിക്കുന്നതിനും ആണ് നിരോധനം. കേരള പോലീസ് ആക്ടിലെ ചട്ടം 80 പ്രകാരം ആണ് ഇത്. അതിനാൽ ഇത്തരം വ്യാജ പ്രചാരണങ്ങൾ വിശ്വസിക്കരുതെന്നാണ് അധികൃതരുടെ നിർദ്ദേശം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button