Latest NewsNewsGulf

നിസ്കരിക്കുന്നതിനിടെ കുഴഞ്ഞുവീണ് മലയാളി യുവാവ് മരിച്ചു

റിയാദ്: സൗദിയില്‍ നിസ്കരിക്കുന്നതിനിടെ കുഴഞ്ഞുവീണ് മലയാളി യുവാവ് മരിച്ചു. പാലക്കാട് പിലാപറ്റ ഉമഴനയി കെ പി മുഹമ്മദിന്റെ മകന്‍ നൗഷാദ് അലി (38) യാണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ സുബഹി നിസ്കരിക്കുന്നതിനിടെയായിരുന്നു സംഭവം.

കുഴഞ്ഞു വീണ നൗഷാദിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഒരു മാസം മുൻപാണ് നൗഷാദ് സൗദിയിലെത്തിയത്. വീട്ടുഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.ഭാര്യയും മൂന്നു മക്കളും ഉണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button