Latest NewsKeralaNews

ക്ഷേത്രം ഏറ്റെടുക്കൽ: ഇന്ന് ഹിന്ദു ഐക്യവേദി ഹർത്താൽ

തൃശൂർ: തൃശൂർ ജില്ലയിൽ ബുധനാഴ്ച ഹിന്ദു ഐക്യവേദി ഹർത്താൽ. ഗുരുവായൂര്‍ പാർഥസാരഥി ക്ഷേത്രം മലബാർ ദേവസ്വം ബോർഡ് ഏറ്റെടുത്തതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. പൊലീസ് സംരക്ഷണത്തില്‍ ദേവസ്വം ബോര്‍ഡ് അധികൃതരെത്തി ക്ഷേത്രം ഏറ്റെടുത്തത് ചൊവ്വാഴ്ച പുലർച്ചയോടെയാണ്. എക്സിക്യൂട്ടീവ് ഓഫിസറുടെ നടപടി ഹൈക്കോടതി ഉത്തരവിനെ തുടർന്നായിരുന്നു. ക്ഷേത്രം ഏറ്റെടുക്കാമെന്ന് കോടതി ഉത്തരവ് ഉണ്ടായിരുന്നിട്ടും ഹിന്ദു ഐക്യവേദിയുടെ പ്രതിഷേധത്തെ തുടർന്ന് നടപടികൾ നീണ്ടുപോയിരുന്നു. ക്ഷേത്രപരിസരത്ത് പൊലീസ് സംരക്ഷണം ഏർപ്പെടുത്തി.

പാർഥസാരഥി ക്ഷേത്രം ഇരുട്ടിന്റെ മറവിൽ പൊലീസ് സന്നാഹത്തോടെ മലബാർ ദേവസ്വം ബോർഡ് അധികൃതർ ഏറ്റെടുത്ത നടപടി മതസ്വാതന്ത്ര ധ്വംസനവും ഭരണഘടനാ ലംഘനവുമാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button