Latest NewsIndiaNews

ആര്‍ എസ് എസ് നേതാക്കളുടെ കൊലപാതകത്തിന് പിന്നില്‍ ആരെന്ന് കണ്ടെത്തി : നടന്നത് വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കാനുള്ള ശ്രമം

പഞ്ചാബ് : പഞ്ചാബിലെ ഹിന്ദു നേതാക്കളുടെ കൊലപാതകത്തിന് പിന്നില്‍ പാക് ചാര സംഘടനയായ ഐ എസ് ഐ ആണെന്ന് കണ്ടെത്തി. ഹിന്ദുക്കളെയും ആര്‍ എസ് എസ് നേതാക്കളെയും കൊലപ്പെടുത്തി വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കാനുള്ള ശ്രമമാണ് നടന്നത്. പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരേന്ദര്‍ സിംങ് ആണ് ഈ വെളിപ്പെടുത്തൽ നടത്തിയത്.

പഞ്ചാബില്‍ കൊല്ലപ്പെട്ട ആര്‍ എസ് എസ് നേതാവ് രവീന്ദര്‍ ഗോസായി,ജഗദീഷ് ഗഗച, ശിവസേന നേതാവ് ദുര്‍ഗാദാസ് ഗുപ്ത, മറ്റ് ഹിന്ദു സംഘടനാ നേതാക്കളുടെയും കൊലപാതകത്തിന് പിന്നില്‍ ഐ എസ് ഐ ആണെന്നും പഞ്ചാബ് മുഖ്യമന്ത്രി പറഞ്ഞു.സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റ് ചെയ്തവര്‍ക്ക് കൊലപാതകവുമായി ബന്ധമുണ്ട്.

കശ്മീരിലെ യുവാക്കളെ മയക്കു മരുന്നും ആയുദ്ധങ്ങളും കൊടുത്ത് വശത്താക്കിയാണ് ഇവര്‍ കൊലപാതകങ്ങള്‍ നടത്തുന്നത്. രഹസ്യ കോഡിലുള്ള മൊബൈല്‍ ഫോണ്‍ ആപ്പ് ഉപയോഗിച്ചാണ് ഇവര്‍ പാകിസ്ഥാനിലുള്ളവരുമായി ബന്ധപ്പെട്ടിരുന്നതെന്നും പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. അമരേന്ദർ സിങ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button