മെസഞ്ചറില്‍ ലക്ഷക്കണക്കിനു ചിത്രങ്ങളാണു ഒരോ നിമിഷവും കൈമാറ്റം ചെയ്യപ്പെടുന്നത്. ഇനി മെസഞ്ചര്‍ വഴി പോണ്‍ വീഡിയോകളും ഫോട്ടോകളും അയക്കുന്നവരെ കാത്തിരിക്കുന്നത് ഉഗ്രൻ പണിയാണ്. ഇത്തരത്തിലുള്ളവരെ പിടികൂടും എന്നു ഫേസ്ബുക്ക് തന്നെ അറിയിച്ചു. ഇതു നിയന്ത്രിക്കാനായി കമ്പനി പുതിയ ടെക്നോളജി പരീക്ഷിക്കുകയാണ് . ഓസ്‌ട്രേലിയൻ സര്‍ക്കാരുമായി ചേര്‍ന്ന് ഫേസ്ബുക്ക് ഈ സംവിധാനം നേരത്തെ നടപ്പിലാക്കിയിട്ടുണ്ട്.
പോണ്‍ തടയാനായി ഡിജിറ്റന്‍ ഫിംഗര്‍ പ്രിന്റ് സംവിധാനമാണു പരീക്ഷിക്കുന്നത്. ഇതിലൂടെ അശ്ലീല ചിത്രങ്ങള്‍ കണ്ടെത്താനും ബ്ലോക്ക് ചെയ്യാനും കഴിയും. ഇത്തരം ചിത്രങ്ങള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിരവധി പേർ ദിവസവും ഫേസ്ബുക്കിനെ സമീപിക്കാൻ ഒരുങ്ങിയതോടെ പോണ്‍ പൂര്‍ണ്ണമായും നിരോധിക്കണം എന്ന് ഫേസ്ബുക്ക് തീരുമാനിക്കുകയായിരുന്നു.
Post Your Comments