വർഷങ്ങൾക്ക് ശേഷം ഫേസ്ബുക്ക് ആപ്പിലേക്ക് മെസഞ്ചർ തിരികെ എത്തുന്നതായി റിപ്പോർട്ട്. ഉപഭോക്താക്കളുടെ എണ്ണം വർദ്ധിച്ചതോടെ ഫേസ്ബുക്കിൽ നിന്നും മെസഞ്ചറിനെ വേർപെടുത്തിരുന്നു. ഇപ്പോൾ ഏതാനും വർഷങ്ങൾക്കുശേഷമാണ് മെസഞ്ചർ തിരികെ എത്തുമെന്ന സൂചന കമ്പനി പങ്കുവെക്കുന്നത്. അതേസമയം, മെസഞ്ചർ ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
2014- ലാണ് മെസഞ്ചറിനെ പ്രത്യേക ആപ്പായി മാറ്റിയ ശേഷം ഫേസ്ബുക്കിൽ നിന്നും വേർപെടുത്തിയത്. ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് മെസഞ്ചറിനെ വേർപ്പെടുത്തിയതെന്നായിരുന്നു ഫേസ്ബുക്കിന്റെ വിശദീകരണം. ആദ്യഘട്ടത്തിൽ കമ്പനിയുടെ തീരുമാനത്തിൽ ഭൂരിഭാഗം ഉപഭോക്താക്കളും അതൃപ്തി പ്രകടിപ്പിച്ചിരുന്നെങ്കിലും, പിന്നീട് മാറ്റങ്ങൾ ഉൾക്കൊള്ളുകയായിരുന്നു. വീണ്ടും മെസഞ്ചറിന്റെ കടന്നു വരവ് ഉപഭോക്താക്കൾക്കിടയിൽ സ്വീകാര്യത നേടിയെടുക്കാൻ സാധിക്കുമെന്നാണ് കമ്പനിയുടെ വിലയിരുത്തൽ. ഫേസ്ബുക്ക് ആപ്പിൽ തന്നെ മെസഞ്ചർ ഇൻബോക്സ് കാണാനും, ചാറ്റ് ചെയ്യാനുമുളള അവസരം ഒരുക്കുന്ന ശ്രമത്തിലാണ് മെറ്റ.
Post Your Comments