സോഷ്യൽ മീഡിയ വഴിയുള്ള ഓൺലൈൻ തട്ടിപ്പുകൾ ഇന്ന് വ്യാപകമാണ്. ഇത്തരം തട്ടിപ്പിനിരയായാൽ വ്യക്തിഗത വിവരങ്ങൾ ചോരുന്നത് മുതൽ സാമ്പത്തിക നഷ്ടം വരെ സംഭവിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. നിലവിൽ, ഓൺലൈൻ തട്ടിപ്പ് സംഘങ്ങളുടെ തട്ടകമായി മാറിയിരിക്കുകയാണ് ഫേസ്ബുക്ക് ചാറ്റുകൾ. ഫേസ്ബുക്ക് എന്ന വ്യാജേനയുള്ള സന്ദേശങ്ങളാണ് ഉപയോക്താക്കളുടെ മെസഞ്ചറിൽ എത്തുന്നത്. ഇത്തരം വ്യാജ സന്ദേശങ്ങൾക്കെതിരെ ജാഗ്രത പുലർത്തണമെന്നാണ് ഫേസ്ബുക്ക് നിർദ്ദേശിച്ചിട്ടുള്ളത്.
സാധാരണയായി ഫേസ്ബുക്ക് കമ്മ്യൂണിറ്റി ഗൈഡ് ലൈൻ ലംഘിക്കുന്നതുമായി ബന്ധപ്പെട്ട സന്ദേശങ്ങളാണ് മെസഞ്ചറിൽ എത്തുക. സന്ദേശത്തോടൊപ്പം ലഭിച്ചിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെ, ഉപയോക്താക്കൾ മറ്റൊരു പേജിലേക്ക് പോകും. ഈ ലിങ്ക് തന്നെ നിരവധി തവണ ക്ലിക്ക് ചെയ്യുമ്പോൾ അവയുടെ യുആർഎൽ (URL) മാറിയിരിക്കും. എന്നാൽ, യുആർഎൽ മാറുന്ന വിവരം ഉപയോക്താക്കൾ അറിയണമെന്നില്ല. ഇങ്ങനെ നിരവധി തവണ ക്ലിക്ക് ചെയ്താൽ അവസാനം ചാറ്റ്ബോക്സ് എന്ന സൈറ്റിൽ എത്തിപ്പെടും. ഈ സൈറ്റിൽ നിന്ന് നിമിഷങ്ങൾക്കകം തട്ടിപ്പുകാർക്ക് ഉപയോക്താക്കളുടെ ബാങ്ക് വിവരങ്ങൾ അടക്കമുള്ള കാര്യങ്ങൾ ചോർത്താൻ കഴിയും.
Also Read: വൈദ്യുതി വേലിയിൽ നിന്നും ഷോക്കേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
അപരിചിതമായി ലഭിക്കുന്ന സന്ദേശങ്ങളോട് പരമാവധി പ്രതികരിക്കാതിരിക്കുകയാണ് പ്രധാനമായും സ്വീകരിക്കേണ്ട മുൻകരുതൽ. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇത്തരം തട്ടിപ്പുകളിൽ നിന്ന് രക്ഷനേടാനും സാധിക്കും. സാധാരണയായി വ്യാജ സന്ദേശങ്ങളിൽ നിരവധി അക്ഷര തെറ്റുകളും വ്യാകരണ പിശകുകളും ഉണ്ടാകും. കൂടാതെ, ‘പോളിസി ഇഷ്യുവർ’ എന്ന പേരിലായിരിക്കും ഭൂരിഭാഗം തട്ടിപ്പുകാരും സന്ദേശങ്ങൾ അയക്കുന്നത്.
Post Your Comments