കോട്ടയം: കോട്ടയത്ത് സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തിന് സസ്‌പെൻഷൻ. വീട്ടമ്മയോട് അപമര്യാദയായി പെരുമാറുകയും മൊബൈൽ ഫോണിൽ അശ്ലീല സന്ദേശങ്ങൾ അയയ്ക്കുകയും ചെയ്‌തെന്ന പരാതിയിലാണ് നടപടി.
വാഴൂർ ലോക്കൽ കമ്മിറ്റിയംഗവും സഹകരണ ബാങ്ക് ജീവനക്കാരനുമായ ആൾക്കെതിരെയാണു പരാതി. വീട്ടമ്മയുടെ ഭർത്താവാണു പാർട്ടിക്കു പരാതി നൽകിയത്. വീട്ടമ്മയ്ക്ക് ഇയാൾ വാട്‌സാപ് വഴി നിരന്തരം അശ്ലീല സന്ദേശങ്ങൾ അയച്ചുവെന്നും അപമര്യാദയായി പെരുമാറിയെന്നുമാണു പരാതി.
Post Your Comments