ന്യൂഡല്‍ഹി: സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട മദ്യ രാജാവ് വിജയ് മല്യയെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ചീഫ് മെട്രോപോളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയെയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമീപിച്ചിരിക്കുന്നത്. തുടർന്ന് ഡിസംബര്‍ 13 നുള്ളില്‍ മല്യയോട് ഹാജരാവാന്‍ കോടതി നിർദേശിച്ചു.
അതേസമയം നേരത്തെ പുറപ്പെടുവിച്ച ജാമ്യമില്ലാ വാറന്റ് മടങ്ങിയതായി എന്‍ഫോഴ്സ്മെന്റ് സ്പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ എന്‍.കെ മത്ത ചൂണ്ടിക്കാട്ടി. കഴിഞ്ഞ വര്‍ഷം നവംബര്‍ നാലിനാണ് മല്യക്കെതിരെ കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചത് . ഇതു മടങ്ങിയതോടെ ഏപ്രില്‍ 12ന് പരിധിയില്ലാതെ വാറന്റ് പുറപ്പെടുവിക്കുകയായിരുന്നു.
Post Your Comments