ഗാസിയാബാദ്: സ്കൂളുകൾക്ക് അവധി. അന്തരീക്ഷമലിനീകരണം രൂക്ഷമായതിനെ തുടർന്ന് ഉത്തർപ്രദേശിലെ ഗാസിയാബാദ് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ചയും വ്യാഴാഴ്ചയുംഅവധി നൽകുവാൻ ജില്ലാ മജിസ്ട്രേറ്റ് കോടതി നിർദേശിച്ചു. രാജ്യത്തെ ഏറ്റവും കൂടുതൽ അന്തരീക്ഷ മലിനീകരണമുള്ള നഗരമാണ് ഗാസിയാബാദ്. 441 ആയിരുന്നു കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ നഗരത്തിലെ വായു ഗുണനിലവാര സൂചികയിൽ തിങ്കളാഴ്ച രേഖപ്പെടുത്തിയത്. വായു മലിനീകരണം രൂക്ഷമായതോടെ നഗരത്തിലെ എട്ട് ഫാക്ടറികൾ അടക്കുകയും റോഡുകളിൽ വെള്ളം തളിച്ച് പൊടിയടക്കാനുള്ള നടപടി ആരംഭിക്കുകയും ചെയ്തു.
Post Your Comments