ന്യൂഡല്‍ഹി : കേരളത്തില്‍ കളി നടക്കുമ്പോള്‍ ശ്രീശാന്തിനും പറയാനുണ്ട് ചിലത്. ദേശീയ ടീമിൽ തന്റെ ക്യാപ്റ്റനായിരുന്ന മഹേന്ദ്രസിങ് ധോണിയും ഐപിഎൽ ടീമായ രാജസ്ഥാൻ റോയൽസിന്റെ നായകനായിരുന്ന രാഹുൽ ദ്രാവിഡും പ്രതിസന്ധിയില്‍ പിന്തുണച്ചില്ലെന്നും അതിൽ നിരാശയുണ്ടെന്നും ശ്രീശാന്ത് വ്യക്തമാക്കി. ഐപിഎൽ വാതുവയ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ശ്രീശാന്തിനെ ബിസിസിഐ ക്രിക്കറ്റില്‍നിന്ന് വിലക്കിയിരുന്നു.
നിയമസഹായം തേടിയ ശ്രീശാന്തിന് ഹൈക്കോടതി സിംഗിൾബെഞ്ചിൽനിന്ന് അനുകൂല വിധി ലഭിച്ചെങ്കിലും പിന്നീട് ഡിവിഷൻ ബെഞ്ച് ഈ വിധി മരവിപ്പിച്ചു. ഈ വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്ന ശ്രീശാന്ത് ‘റിപ്പബ്ലിക് ടിവി’ക്കു നല്‍കിയ അഭിമുഖത്തിലാണ് മുൻ ക്യാപ്റ്റൻമാർക്കെതിരെ തിരിഞ്ഞത്. ‘ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് ടീമിലെ അംഗമായിരിക്കെയാണ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്.
എന്നെക്കുറിച്ച് എല്ലാം അറിയാവുന്നയാളാണ് രാഹുല്‍ ദ്രാവിഡ്. ദേശീയ ടീം ക്യാപ്റ്റനായിരുന്ന ധോണിക്കു മൊബൈലില്‍ വികാരപരമായി മെസേജ് അയച്ചു. ഇരുവരും പിന്തുണച്ചില്ല’ – ശ്രീശാന്ത് പറഞ്ഞു. രു ദേശീയ ടെലിവിഷന്‍ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ശ്രീശാന്തിന്റെ വെളിപ്പെടുത്തല്‍. എന്തും നേരിടാന്‍ തയ്യാറാണെന്നും, കളിക്കാന്‍ അനുവദിച്ചാല്‍ ഏത് രാജ്യത്തിന് വേണ്ടിയും കളിക്കാന്‍ താന്‍ ഒരുക്കമാണെന്നും ശ്രീശാന്ത് വ്യക്തമാക്കി.
Post Your Comments