Latest NewsCricketNewsSports

മഴ കാരണം മത്സരം ഉപേക്ഷിച്ചാല്‍ പണം തിരിക്കെ കിട്ടുമോ ഇങ്ങനെയാണ് നിയമം

തിരുവനന്തപുരം: ഇന്ത്യ-ന്യൂസിലന്‍ഡ് ട്വന്റി 20 പരമ്പരയില്‍ അവസാനം മത്സരത്തിനു വില്ലനായി മഴ തുടരുകയാണ്. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. താമസിച്ചാലും മത്സരം നടത്താനാണ് സംഘാടകാര്‍ ശ്രമിക്കുന്നത്. മത്സരം നടക്കുമെന്ന പ്രതീക്ഷയിലാണ് കാണികളും സംഘടാകരും.

ഇപ്പോള്‍ പക്ഷേ ആരാധകരെ ഒരു ചോദ്യം അലട്ടുന്നുണ്ട്. മഴ കാരണം മത്സരം ഉപേക്ഷിച്ചാല്‍ പണം തിരിക്കെ കിട്ടുമോ എന്നാണ് അവര്‍ ചോദിക്കുന്നത്. ഇതിനു കൃത്യമായ നിയമുണ്ട്. അതിനുസരിച്ചാണ് നടപടികള്‍. അന്താരാഷ്ട്ര മത്സരമായതിനാല്‍ അതു നടത്തനായി സംഘാടകര്‍ അവസാന സമയം വരെ ശ്രമിക്കും. ഇതിനു വേണ്ടി ഓവറുകള്‍ വെട്ടിക്കുറച്ച് മത്സരം നടത്താനും ആലോചനകള്‍ നടക്കുന്നുണ്ട്. പക്ഷേ മഴ ശക്തമായി തുടര്‍ന്നാല്‍ ഒരു പന്തു പോലും എറിയാതെ മത്സരം ഉപേക്ഷിക്കാന്‍ സംഘടാകര്‍ നിര്‍ബന്ധിതരായി മാറും. ഈ സാഹചര്യത്തില്‍ ടിക്കറ്റ് എടുത്തവര്‍ക്കു മുടക്കിയ പണം സംഘാടകര്‍ തിരിച്ചു നല്‍കും.

പക്ഷേ ഇനി ഒരു പന്ത് എങ്കിലും എറിഞ്ഞതിനു ശേഷമാണ് മത്സരം ഉപേക്ഷിക്കുന്നത് എങ്കില്‍ പണം തിരിച്ച് കിട്ടുകയില്ല. മിനിമം ആറു ഓവര്‍ കളിക്കാന്‍ സാധിച്ചാല്‍ ട്വന്റി 20 മത്സരം ഇത്തരം സാഹചര്യങ്ങള്‍ നടത്തുകയാണ് പതിവ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button