Latest NewsNewsInternational

ജനിച്ച് മാസങ്ങൾ കഴിഞ്ഞയുടനെ സംസാരിച്ച ആൺകുട്ടി താൻ ചൊവ്വയിൽ ജീവിച്ചിരുന്നു എന്ന വാദവുമായി രംഗത്ത്

ഭൂമിയിൽ ജനിക്കുന്നതിന് മുൻപ് താൻ ചൊവ്വയിൽ ജീവിച്ചിരുന്നു എന്ന അവകാശവാദവുമായി യുവാവ് രംഗത്ത്. ജനിച്ച് മാസങ്ങൾ കഴിഞ്ഞയുടൻ സംസാരിച്ച് മാതാപിതാക്കളെയും ഡോക്ടർമാരെയും ഞെട്ടിച്ച ബോറിസ്‌ക എന്ന യുവാവാണ് വെളിപ്പടുത്തലുമായി എത്തിയിരിക്കുന്നത്. രണ്ട് വയസ് മുതൽ തന്നെ ബോറിസ്‌ക അന്യഗ്രഹജീവികളെ കുറിച്ചും മറ്റും സംസാരിച്ചിരുന്നതായും ഇക്കാര്യം ആരും തന്നെ പഠിപ്പിച്ചുകൊടുത്തതല്ലെന്നും മാതാപിതാക്കൾ വ്യക്തമാക്കുന്നു.

മുൻപ് ചൊവ്വയിൽ ഒരു ആണവദുരന്തം ഉണ്ടായതായും ഏഴ് അടി ഉയരമുള്ള ചൊവ്വയിലെ ജീവികൾ കാർബൺ ഡൈ ഓക്സൈഡാണ് ശ്വസിക്കുന്നതെന്നും ബോറിസ്‌ക പറയുകയുണ്ടായി. ഗിസയിലെ വലിയ സ്ഫിങ് സ്മാരകം അൺലോക്ക് ചെയ്യുമ്പോൾ ഭൂമിയിലെ ജീവിതം നാടകീയമായി മാറുമെന്നും ബോറിസ്‌ക കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button