Latest NewsKeralaNews

ഒന്നര മണിക്കൂർ വ്യത്യാസത്തിൽ രണ്ടു ലോറി മോഷ്ടിച്ച യുവാവിന് പിന്നീട് സംഭവിച്ചത്

തിരുവനന്തപുരം : ഒന്നര മണിക്കൂർ വ്യത്യാസത്തിൽ ഒറ്റയ്ക്കു രണ്ടു ലോറി മോഷ്ടിച്ച യുവാവ് പിടിയിൽ. അനവധി വാഹന മോഷണക്കേസുകളിൽ പ്രതിയായ ശ്രീകാര്യം മുക്കിൽകട വി.നിഥിൻ(ടിപ്പർ അനീഷ്–26) ആണ് നെയ്യാറ്റിൻകരയിൽ ലോറി മോഷണവുമായി ബന്ധപ്പെട്ടു വീണ്ടും പിടിയിലായത്. മോഷണം ഒറ്റയ്ക്കാണ് നടത്തിയിരുന്നത്.

അമരവിളയിൽ നിന്നും ഒരേ ദിവസം രാത്രി രണ്ടു ലോറികൾ കടത്തിയതും ഒറ്റയ്ക്കായിരുന്നു. പുലർച്ചെ മൂന്ന് മണിയോടെ ആദ്യത്തെ ലോറി കൊണ്ടുപോയി. കരമനയ്ക്കും കിള്ളിപ്പാലത്തിനും മധ്യേ ഇടറോഡിൽ കൊണ്ടിട്ട ശേഷം കിള്ളിപ്പാലത്തു നിന്നും രാത്രി ബസിൽ അമരവിളയിൽ വന്നിറങ്ങി വീണ്ടും നടന്നു പഴയ പാലത്തിലെത്തിയാണു രണ്ടാമത്തെ ലോറി കൊണ്ടുപോയത്. അപ്പോൾ സമയം പുലർച്ചെ അഞ്ച് മണി. രാവിലെ ലോറികളുടെ ഉടമയും ഡ്രൈവറുമായ മനോജ് ലോറി എടുക്കാനെത്തിയപ്പോൾ പാർക്ക് ചെയ്തിരുന്നിടത്തു ലോറികൾ കണ്ടില്ല.

തുടർന്നു പൊലീസിൽ പരാതി നൽകുകയായിരുന്നു. മോഷ്ടിക്കുന്ന വാഹനങ്ങൾ തമിഴ്നാട്ടിലെത്തിച്ചു പൊളിച്ചുവിൽക്കുകയാണത്രെ പതിവ്. ഒൻപതിനു രാത്രി അമരവിള പഴയ പാലത്തിലെ അപ്രോച്ച് റോഡിൽ പാർക്ക് ചെയ്തിരുന്ന രണ്ട് ലോറികൾ കടത്തിക്കൊണ്ടുപോയെന്ന പരാതിയെ തുടർന്നു നെയ്യാറ്റിൻകര സിഐ: എസ്.എം.പ്രതീപ്കുമാറിന്റെ നേതൃത്വത്തിൽ, ഷാഡോ പൊലീസ് നടത്തിയ തിരച്ചിലിലാണു ലോറികൾ കണ്ടെത്തി നിഥിനെ പിടികൂടിയത്. നേരത്തെ വാഹനമോഷണത്തിനു പിടിയിലായി ശിക്ഷിക്കപ്പെട്ടു ജയിലിൽ നിന്നിറങ്ങിയ ശേഷവും വാഹനമോഷണം തുടരുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button