വിദേശികൾക്ക് കുവൈത്തിൽ കഴിയാവുന്ന പരമാവധി കാലം 15 വർഷമായി നിജപ്പെടുത്തണമെന്ന നിർദ്ദേശം പാർലമെന്ററി കമ്മിറ്റിയുടെ പരിഗണനയിൽ.ജനസംഖ്യാ സന്തുലനം ഉറപ്പാക്കാനുള്ള നടപടികളുടെ ഭാഗമായാണ് ഇൗ തീരുമാനം. ഏതു രാജ്യത്തെ വിദേശികൾ ആയാലും അവരുടെ എണ്ണം സ്വദേശി ജനസംഖ്യയുടെ 25 ശതമാനത്തിലും അധികമാകരുതെന്ന നിർദ്ദേശവും സമിതി ചർച്ച ചെയ്തു.
നിലവിൽ 31,50,115 വിദേശികൾ കുവൈത്തിൽ ഉണ്ടെന്നാണ് കണക്ക്.മൊത്തം ജനസംഖ്യയുടെ 69.7 ശതമാനമാണ് ഇത്. 30.3 ശതമാനം മാത്രമാണ് സ്വദേശികൾ.പത്ത് ലക്ഷത്തോളമാണ് ഇന്ത്യക്കാർ. ഏഴു ലക്ഷം ഈജിപ്തുകാരാണ്.
Post Your Comments