Latest NewsKeralaNews

യുവമോർച്ച പ്രതിഷേധ പ്രകടനം നടത്തി

നെയ്യാറ്റിൻകര•കായൽ കൈയേറ്റ അരോപിതനായ ഗതാഗത മന്ത്രി തോമസ് ചാണ്ടി രാജിവയ്ക്കണമെന്ന് സമരം ചെയ്ത യുവമോർച്ച പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ചതിൽ പ്രതിഷേധിച്ച് യുവമോർച്ച നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. കൃഷ്ണൻ കോവിൽ ജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രകടനം ആലുംമൂട് കവല വഴി ബസ് സ്റ്റണ്ടിൽ സമാപിച്ചു.തുടർന്ന് നടന്ന ധർണ്ണ യുവമോർച്ച സംസ്ഥാന സമിതിയംഗം അഡ്വ: രജ്ഞിത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

യുവമോർച്ച നിയോജക മണ്ഡലം പ്രസിഡന്റ് ആർ.ശ്രീലാൽ അധ്യക്ഷത വഹിച്ചു.യുവമോർച്ച ജില്ല ജനറൽ സെക്രട്ടറി പൂങ്കുളം സതീഷ് ,ബി.ജെ.പി നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് മഞ്ചത്തല സുരേഷ് ,യുവമോർച്ച നിയോജക മണ്ഡലംജനറൽ സെക്രട്ടറി രാമേശ്വരം ഹരി, യുവമോർച്ച പ്രസിഡന്റ് ലാലു എന്നിവർ സംസരിച്ചു. പ്രകടനത്തിന് ജില്ല കമ്മിറ്റിയംഗം ശിവകുമാർ, മണ്ഡലം ഭാരവഹികളയായ ഹരികൃഷണൻ, ജിഷ്ണു, ഹരിലാൽ എന്നിവർ നേതൃത്വം നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button