അഹമ്മദാബാദ്: പാക്കിസ്ഥാന്റെ ഭീഷണിയെ പ്രതിരോധിക്കാന്‍ ഗുജറാത്തില്‍ പുതിയ വ്യോമത്താവളം നിര്‍മ്മിക്കാനൊരുങ്ങി കേന്ദ്രം.രണ്ടു മാസത്തിനുള്ളില്‍ പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍ വ്യോമത്താവളം സംബന്ധിച്ച പ്രഖ്യാപനം നടത്തുമെന്നാണ് റിപ്പോർട്ട്. ഗുജറാത്തിലെ തന്ത്രപ്രധാന മേഖലയിൽ പാകിസ്ഥാൻ അതിർത്തിയോടു ചേർന്ന ബനസ്കന്ത ജില്ലയിലെ ദീസയിലാണ് പദ്ധതി നടപ്പാക്കുന്നത്. നിലവില്‍ സൗരാഷ്ട്രയിലും കച്ചിലും വ്യോമത്താവളങ്ങളുണ്ട്.
നിര്‍മ്മല സീതാരാമന്‍ പ്രതിരോധ വകുപ്പ് ഏറ്റെടുത്തതോടെയാണ് ദീസയിലെ വ്യോമത്താവള പദ്ധതി വീണ്ടും പരിഗണനയില്‍ വരുന്നത്.പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള സുരക്ഷാ ക്യാബിനറ്റ് കമ്മിറ്റി പദ്ധതിക്ക് ഉടന്‍ അനുമതി നല്‍കുമെന്നാണ് അറിയുന്നത്.പദ്ധതി കുറഞ്ഞ കാലങ്ങള്‍ക്കുള്ളില്‍ തന്നെ നടപ്പിലാക്കുമെന്ന് പ്രതിരോധ വകുപ്പ് വൃത്തങ്ങള്‍ പറയുന്നു.
Post Your Comments