ന്യൂഡൽഹി ; കൂടുതൽ ഉല്പന്നങ്ങൾക്ക് ജിഎസ്ടിയിൽ ഇളവ് വരുത്താൻ ഒരുങ്ങി കേന്ദ്രം. യന്ത്രനിർമിതമല്ലാത്ത ഫർണീച്ചർ. പ്ലാസ്റ്റിക് ഉൽപന്നങ്ങൾ തുടങ്ങിയവയുടെ നികുതിയിൽ ഇളവ് വരുത്തുന്നതായിരിക്കും ജിഎസ്ടി കൗൺസിൽ പരിഗണിക്കുക. കൂടാതെ കയറ്റുമതിക്കാർക്ക് നികുതി റീഫണ്ടിന് അപേക്ഷിക്കാനുള്ള സൗകര്യവും ജിഎസ്ടി നെറ്റ്വർക്ക് പോർട്ടലിൽ ലഭ്യമാക്കി.
28 ശതമാനം നികുതി ചുമത്തിയ ദൈനംദിനം ഉപയോഗത്തിലുള്ള ഉല്പന്നങ്ങളുടെ നികുതി 18 ശതമാനം ആക്കാനും കേന്ദ്രം ആലോചിക്കുന്നതായി സൂചനയുണ്ട്. വരുന്ന 10ന് ഗുവാഹത്തിയിൽ ചേരുന്ന ജിഎസ്ടി കൗൺസിലിൽ ഇത് സംബന്ധിച്ച തീരുമാനമുണ്ടായേക്കും.
UPADTING
Post Your Comments