വാഷിങ്ടൻ∙ യുഎസിലെ ടെക്സസിൽ പ്രാർഥന നടന്നു കൊണ്ടിരിക്കെ ദേവാലയത്തിൽ വെടിവയ്പ്പ്. ദേവാലയത്തിൽ അക്രമി നടത്തിയ വെടിവയ്പിൽ 27 പേർ കൊല്ലപ്പെട്ടു. ഒട്ടേറെപേർക്കു ഗുരുതരമായി പരുക്കേറ്റു. പ്രാദേശിക സമയം ഇന്നലെ ഉച്ചയ്ക്ക് 11.30ന് സാൻ അന്റോണിയോയ്ക്കു സമീപം വിൽസൺ കൗണ്ടി സതർലാൻഡ് സ്പ്രിങ്സിലെ ഫസ്റ്റ് ബാപ്റ്റിസ്റ്റ് ചർച്ചിലാണ് സംഭവം നടന്നത്.
പ്രാർഥന നടക്കുന്നതിനിടെ അക്രമി ദേവാലയത്തിലേക്ക് ഒറ്റയ്ക്ക് കേറി വരികയായിരുന്നു. തുടർന്ന് വെടിയുതിർക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. സമീപവാസികൾ തുടർച്ചയായി വെടിയൊച്ച കേട്ടതായി പറഞ്ഞു. സ്ഥലത്തുനിന്ന് ഒട്ടേറെ പേരെ ആശുപത്രിയിലേക്കു നീക്കുന്നതു കണ്ടതായും റിപ്പോർട്ടുകളുണ്ട്. അക്രമി കൊല്ലപ്പെട്ടതായാണു സൂചന. പൊലീസിനു പുറമെ എഫ്ബിഐയും സ്ഥലത്തെത്തിയിട്ടുണ്ട്.
Post Your Comments