Uncategorized

ഭീകര പ്രവർത്തനം കണ്ണൂരിൽ ;നിരീക്ഷണം ശക്തമാക്കി രഹസ്യാന്വേഷണ ഏജന്‍സികൾ

കണ്ണൂർ:ഐ.എസ് ഭീകരവാദത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായതോടെ കണ്ണൂരിൽ രഹസ്യാന്വേഷണ ഏജന്‍സികൾ നിരീക്ഷണം കൂടുതൽ ശക്തമാക്കി.അഞ്ച് ഐഎസ് ഭീകരരാണ് കണ്ണൂരിൽ നിന്ന് അറസ്റ്റിലായത്.എന്നാൽ ഐ എസുമായി നേരിട്ട് ബന്ധമുളള 20 പേര്‍ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് സൂചന.ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ശക്തമാക്കിയത്.

വിവിധ ഗ്രൂപ്പുകളായാണ് കേരളത്തില്‍ നിന്ന് ഐഎസിലേക്ക് ആളുകൾ പോയിട്ടുള്ളത്.കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത ഐഎസ് കേസുകളും വ്യത്യസ്തങ്ങളാണ്. എന്നാല്‍ ഇവക്കെല്ലാം പരസ്പരം ബന്ധമുള്ളതായി അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.കനകമല, ബഹ്‌റൈന്‍, കാസര്‍കോട് എന്നിവിടങ്ങളിലെ ഐഎസ് ഭീകരരുമായുള്ള ഹംസയുടെയും കണ്ണൂരില്‍ നിന്ന് അറസ്റ്റിലായവരുടെയും ബന്ധം കേരളത്തിലെ ഐഎസിന്റെ അടിത്തറ കണ്ടെത്താൻ സാധിക്കുമെന്നാണ് അന്വേഷണ സംഘം കണക്കാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button