KeralaLatest News

മുക്കം സമരം ഒത്തുതീർപ്പാക്കാൻ ഇന്ന് സർവകക്ഷി യോഗം

കോഴിക്കോട്: ഗെയ്ൽ സ്ഥാപിക്കുന്ന കൊച്ചി- മംഗളുരു പ്രകൃതിവാതക പൈപ്പ് ലൈനിനെതിരെ കോഴിക്കോട് മുക്കത്ത് നടക്കുന്ന സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ വിളിച്ചു ചേർത്ത സർവകക്ഷി യോഗം ഇന്ന് നടക്കും. വ്യവസായ മന്ത്രി എ.സി മൊയ്തീന്‍റെ അധ്യക്ഷതയിൽ വൈകീട്ട് നാലുമണിക്ക് കോഴിക്കോട് കളക്ടറേറ്റിലാണ് യോഗം നടക്കുക. പോലീസ് അതിക്രമം അവസാനിപ്പിക്കണമെന്ന ആവശ്യമായിരിക്കും സമരസമിതി യോഗത്തിൽ പ്രധാനമായും ഉന്നയിക്കുക എന്നതാണ് സൂചന. കൂടാതെ നെൽവയലുകൾക്ക് നൽകുന്ന നഷ്ടപരിഹാരം വർധിപ്പിക്കാമെന്ന ഗെയിലിന്‍റെ വാഗ്ദാനവും പരിശോധിക്കും. പ്രദേശത്തെ ജനപ്രതിനിധികള്‍, രാഷ്ട്രീയ പാർട്ടികളുടെ രണ്ടൂവീതം അംഗങ്ങൾ, ഗെയില് ഉദ്യോഗസ്ഥർ ,സമര സമിതി പ്രതിനിധികൾ എന്നിവരായിരിക്കും യോഗത്തിൽ പങ്കെടുക്കുക.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button