Latest NewsNewsGulf

മകനൊപ്പം ലൈംഗിക വീഡിയോ കണ്ട ഭര്‍ത്താവിനെതിരെ ഭാര്യ കോടതിയില്‍ : പിന്നീട് സംഭവിച്ചത്

ദുബൈ: അഞ്ചു വയസ്സ് മാത്രമുള്ള മകനെ സ്ഥിരമായി പോണ്‍ മൂവി കാണിച്ച ഭര്‍ത്താവിനെതിരേ ഭാര്യ പോലീസില്‍ പരാതി നല്‍കി. തന്റെ രണ്ട് മക്കളുടെ രക്ഷകര്‍ത്വ അവകാശങ്ങള്‍ ഭര്‍ത്താവില്‍ നിന്നും എടുത്തുകളയണമെന്നും 30 കാരിയായ യുവതി പരാതിയില്‍ പറയുന്നു. തന്റെ അഞ്ച് വയസുകാരനായ മകന്റെ പെരുമാറ്റത്തില്‍ അസ്വാഭാവികതയുള്ളതായി സംശയം തോന്നിയതെന്ന് യുവതി പറയുന്നു. തന്നെയും 18 മാസം പ്രായമായ മകളെയും മകന്‍ ലൈംഗിക ചുവയോടെ സ്പര്‍ശിച്ചു. ഇതിന് പിന്നാലെ വീട്ടിലുണ്ടായിരുന്ന പാവയുടെ പുറത്തും കുട്ടി ലൈംഗികമായി പെരുമാറിയതോടെ താന്‍ കുട്ടിയുമായി സൈക്കോളജിസ്റ്റിനെ സമീപിച്ചു.

ഇവിടെ നടത്തിയ കൗണ്‍സിലിംഗിലാണ് കുട്ടിയെ പിതാവ് സ്ഥിരമായി പോണ്‍ മൂവി കാണിക്കാറുണ്ടെന്ന് മനസിലാക്കിയതെന്നും യുവതി പറഞ്ഞു. പോണ്‍ മൂവിയില്‍ കണ്ട കാര്യങ്ങള്‍ ചെയ്തുനോക്കാനാണ് കുട്ടി ശ്രമിച്ചതെന്നും ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കി. തുടര്‍ന്നാണ് യുവതി വീണ്ടും കോടതിയെ സമീപിച്ചത്. വീട്ടില്‍ സി.സി.ടി.വി വച്ച്‌ ഭര്‍ത്താവിന്റെ അവിഹിതം കണ്ടുപിടിച്ച്‌ വാര്‍ത്തകളില്‍ ഇടം നേടിയ ജോര്‍ദാനിയന്‍ യുവതിയാണ് പരാതിക്കാരി.

നിരന്തരമായ കൗണ്‍സിലിംഗിന്റെ ഫലമായി കുട്ടിയുടെ നില മെച്ചപ്പെട്ടിട്ടുണ്ടെന്നും എന്നാല്‍ ഇനി പിതാവിന്റെ സംരക്ഷണയില്‍ കഴിയാന്‍ കുട്ടിയെ ഒരിക്കലും അനുവദിക്കരുതെന്നും കോടതിയില്‍ സമര്‍പ്പിച്ച മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. യുവതിയുടെ എമിറേറ്റി അഭിഭാഷകന്‍ അവാത്തിഫ് മുഹമ്മദ് പിതാവിന്റെ നിരുത്തരപരമായ പെരുമാറ്റം കുട്ടിയുടെ മാനസികനില തെറ്റിച്ചതായും ദുബൈ കോടതിയെ ബോധിപ്പിച്ചു. കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഇനി ഒരിക്കലും പിതാവും കുട്ടികളും പ്രത്യേകിച്ച്‌ മകനുമായുള്ള കൂടിക്കാഴ്ച നടത്താന്‍ പാടില്ലെന്നും അഥവ അങ്ങനെ കൂടിക്കാഴ്ച നടത്തുന്നുണ്ടെങ്കില്‍ ആരുടെയെങ്കിലും മേല്‍നോട്ടം ഉണ്ടായിരിക്കണമെന്നും അല്ലെങ്കില്‍ അത് കുട്ടിയുടെ അവസ്ഥ ഇനിയും മോശമാക്കുമെന്നും ചൂണ്ടിക്കാട്ടുന്നു.

അതേസമയം നിയമം അനുവദിക്കാത്തതിനെ തുടര്‍ന്ന് ഭാര്യ കോടതിയില്‍ സമര്‍പ്പിച്ച വീഡിയോ റെക്കോര്‍ഡിംഗ് കോടതി നിരസിച്ചു. എന്നാല്‍, ഭര്‍ത്താവിനെ കോടതി കുറ്റക്കാരനായി കണ്ടെത്തി. അതേസമയം നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഭര്‍ത്താവിനെതിരെ യുവതി കോടതിയില്‍ സിവില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. മാത്രമല്ല സ്വകാര്യ കോടതിയില്‍ തന്റെ രണ്ട് മക്കളുടെ രക്ഷകര്‍ത്വ അവകാശങ്ങള്‍ ഭര്‍ത്താവില്‍ നിന്നും എടുത്തുകളയണമെന്നാവശ്യപ്പെട്ട് മറ്റൊരു കേസ് കൂടി നല്‍കിയിട്ടുണ്ട്. രണ്ടു കേുകളിലും വാദം നടക്കുകയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button