ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി, ജില്ലാ കളക്ടര്‍, പോലീസ് കമ്മീഷണര്‍ എന്നിവരെ കളിയാക്കി കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിന്‍റെ പേരില്‍ അറസ്റ്റിലായ കാര്‍ട്ടൂണിസ്റ്റ് ജി. ബാലയ്ക്ക് കോടതി ജാമ്യം അനുവദിച്ചു.
തിരുനെല്‍വേലി മജിസ്‌ട്രേറ്റ് കോടതിയാണ് തിങ്കളാഴ്ച രാവിലെ ബാലയ്ക്ക് ജാമ്യം അനുവദിച്ചത്. കൊള്ളപ്പലിശക്കാരുടെ ഭീഷണി മൂലം ദമ്പതിമാരും രണ്ടു കുട്ടികളും തിരുനെല്‍വേലി കളക്ടറേറ്റ് വളപ്പില്‍ ഒക്ടോബര്‍ 23നു ജീവനൊടുക്കിയ സംഭവം ആസ്പദമാക്കി ബാല വരച്ച കാര്‍ട്ടൂണാണു വിവാദമായത്.
ഐടി ആക്ട് പ്രകാരം ഇന്നലെയാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടര്‍ന്ന് കലക്ടറേറ്റിന്റെ മുന്നില്‍ വെച്ച് തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അധികാരികള്‍ മൗനം പാലിക്കുന്നതിനെ വിമര്‍ശിച്ചായിരുന്നു കാര്‍ട്ടൂണ്‍.
തീപൊള്ളലേറ്റ് ഒരു കുഞ്ഞ് നിലത്ത് കിടക്കുമ്പോള്‍ നോട്ടുകെട്ടുകള്‍ കൊണ്ട് നാണം മറയ്ക്കുന്ന മുഖ്യമന്ത്രി ഇ.പളനിസാമിയും കലക്ടറും പോലീസ് ഉദ്യോഗസ്ഥനുമാണ് ബാലയുടെ കാര്‍ട്ടൂണില്‍ വിഷയമായിട്ടുണ്ടായിരുന്നത്.
Post Your Comments