Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsIndiaNews

714 ഇന്ത്യന്‍ കള്ളപ്പണക്കാരുടെ പേരുവിവരങ്ങള്‍ പുറത്ത്

ന്യൂഡല്‍ഹി: ജര്‍മ്മന്‍ ദിനപത്രമായ സെഡ്യൂസെ സീറ്റങും (Sddeutsche Zeitung) അന്വേഷണാത്മക മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്‍ര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റും (ICIJ)യും 96 മാധ്യമ സ്ഥാപനങ്ങളുമായി ചേര്‍ന്ന് നടത്തിയ സംയുക്ത അന്വേഷണത്തിൽ ഇന്ത്യയിലെ 714 കള്ളപ്പണക്കാരുടെ പേര് വിവരങ്ങൾ പുറത്തു വന്നതായി അവകാശപ്പെടുന്നു. എന്നാൽ ഇത് മറ്റു മാധ്യമങ്ങൾ സ്ഥിരീകരിച്ചിട്ടില്ല.

രണ്ടു ബിജെപി നേതാക്കൾ ഉൾപ്പെടെ 714 പേരുടെ പേര് വിവരങ്ങളാണ് ഇവർ പുറത്തു വിട്ടതെന്നാണ് റിപ്പോർട്ട്.പാരഡൈസ് പേപ്പേഴ്സ് എന്ന പേരിലാണ് വിവരങ്ങള്‍ പുറത്തുവിട്ടത്. പനാമ പേപ്പര്‍ വിവരങ്ങള്‍ നേരത്തെ പുറത്തുവിട്ടതും ഐസിഐജെയാണ്. 180 രാജ്യങ്ങളില്‍ നിന്നുള്ള വിവരങ്ങളാണ് ഐസിഐജെ പുറത്തുവിട്ടത്. പട്ടികയില്‍ ഇന്ത്യയ്ക്ക് പത്തൊൻപതാം സ്ഥാനം ആണ് ഉള്ളത്. ഞായറാഴ്ച അര്‍ധരാത്രിയാണ് റിപ്പോർട്ട് പുറത്തു വിട്ടതെന്നാണ് സൂചന.ഏകദേശം 13.4 ദശലക്ഷം രേഖകളാണ് പുറത്തുവന്നിട്ടുള്ളത്.

രേഖകളില്‍ കൂടുതലും ബര്‍മുഡയിലെ ആപ്പിള്‍ബൈ (Appleby) നിയമ സ്ഥാപനത്തില്‍ നിന്നുളളതാണ്. ആപ്പിൾ ബേ കമ്പനിയിലെ ഉപഭോക്താക്കളില്‍ കൂടുതലും ഇന്ത്യക്കാരായ കള്ളപ്പണക്കാരാണ്. പല പ്രമുഖരും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. രണ്ടു ബിജെപി നേതാക്കളുടെ പേര് വിവരങ്ങൾ പുറത്തു വിട്ടെങ്കിലും മറ്റുള്ളവരുടെ പേരുകൾ ഇതുവരെ അറിയാൻ കഴിഞ്ഞിട്ടില്ല.

സണ്‍ ടിവി, എസ്സാര്‍- ലൂപ്, എസ്‌എന്‍സി ലാവ്ലിന്‍, സിക്വിസ്റ്റ ഹെല്‍ത്ത് കെയര്‍, അപ്പോളോ ടയേഴ്സ്, ജിന്‍ഡാല്‍ സ്റ്റീല്‍സ്, ഹാവെല്‍സ്, ഹിന്ദുജ, എമാര്‍ എംജിഎഫ്, വീഡിയോകോണ്‍, ഡി.എസ് കണ്‍സ്ട്രക്ഷന്‍, ഹിരാനന്ദനി ഗ്രൂപ്പ്, വിജയ് മല്യയുടെ യുണൈറ്റഡ് സ്പിരിറ്റ്സ്, ജിഎംആര്‍ ഗ്രൂപ്പ് തുടങ്ങി പ്രമുഖ കോര്‍പ്പറേറ്റുകളുടെ പേരുകള്‍ പുറത്തുവന്ന രേഖകളില്‍ ഉണ്ടെന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button