KeralaLatest NewsNews

ജിഎസ്ടി കുറയ്ക്കണമെന്ന് തോമസ് ഐസക്

തിരുവനന്തപുരം: ഹോട്ടല്‍ ഭക്ഷണത്തിന്റെ ജിഎസ്ടി കുറയ്ക്കണമെന്ന് ധനമന്ത്രി തോമസ് ഐസക്. അഞ്ചു ശതമാനമായി കുറയ്ക്കണമെന്നാണ് മന്ത്രി ആവശ്യപ്പെടുന്നത്. ഇതു ചൂണ്ടികാട്ടി താന്‍ ജിഎസ്ടി കൗണ്‍സിലിന് കത്തയച്ചിട്ടുണ്ട് എന്നു മന്ത്രി വ്യക്തമാക്കി. പല കമ്പനികളും ജിഎസ്ടിയുടെ മറവില്‍ കൊള്ളലാഭം നേടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അതു കൊണ്ട് ഇവര്‍ക്കു എതിരെ കര്‍ശന നടപടിയെടുക്കാനും കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം 150 കമ്പനികളെയും 535 ഉല്‍പ്പന്നങ്ങളും ചൂണ്ടികാട്ടിയിട്ടുണ്ട്. രാജ്യത്ത് വലിയ കമ്പനികളെ നിയന്ത്രിക്കാന്‍ സാധിക്കുന്നില്ല. ഇതു കൊണ്ടാണ് നികുതി നിരക്ക് കുറച്ചിട്ടും അതിന്റെ പ്രയോജനം സാധാരണക്കാര്‍ക്കു ലഭിക്കാത്തത് എന്നും മന്ത്രി പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button