ഭരണാധികാരി സല്മാന് രാജാവിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് സുഡാനി സയാമിസ് ഇരട്ടകളെ ഇന്ന് റിയാദില്‍ ശസ്ത്രക്രിയയിലൂടെ വേര്‍പ്പെടുത്തും. കിംഗ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റിയിലെ കിംഗ് അബ്ദുല്ല ചില്‍ഡ്രന്‍സ് സ്പെഷ്യലിസ്റ്റ് ആശുപത്രിയിലാണ് ഉടല് ഒട്ടിപ്പിടിച്ച നിലയില്‍ പിറന്ന ജൂദ്, ജന എന്നിവരെ വേര്‍പ്പെടുത്തുന്നതിനുള്ള ശസ്ത്രക്രിയയാണ് നടത്തുന്നത്.
സയാമിസ് ഇരട്ടകളെ വേര്‍പ്പെടുത്തുന്ന മെഡിക്കല്‍ സംഘത്തെ നയിക്കുന്നത് മുന്‍ ആരോഗ്യ വകുപ്പ് മന്ത്രികൂടിയായ ഡോ അബ്ദുല്ല അല്‍ റബീഅ ആണ്. 13 മാസം പ്രായമുള്ള കുട്ടികളുടെ നെഞ്ചും വയറുമാണ് ഒട്ടിപ്പിടിച്ച നിലയിൽ ഉള്ളത്. ഇവരുടെ കരളും ഹൃദയവും ചേർന്നിരിക്കുകയാണ്. ശ്വാസകോശങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമല്ലെന്നും അതുകൊണ്ടുതന്നെ ശസ്ത്രക്രിയയുടെ വിജയസാധ്യത 60 ശതമാനം മാത്രമാണെന്ന് ഡോ അബ്ദുല്ല അല്‍ റബീഅ വ്യക്തമാക്കി.
Post Your Comments