Latest NewsNewsInternational

ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ക്കായി കൊണ്ട് പോവുകയായിരുന്ന പെയിന്‍ കില്ലേഴ്സ് പിടിച്ചെടുത്തു

റോം: ഇസ്ലാമിക്ക് സ്റ്റേറ്റ് ഭീകരര്‍ക്കായി കൊണ്ട് പോവുകയായിരുന്ന 24 മില്യണ്‍ പെയിന്‍ കില്ലേഴ്സാണ് ഇറ്റാലിയന്‍ പൊലീസ് പിടിച്ചത്. വേദനയും ക്ഷീണവും ഇല്ലാതാക്കാനുള്ള കഴിവുള്ള മരുന്നാണ് ഇറ്റാലിയന്‍ പൊലീസ് പിടിച്ചെടുത്തത്. 50 മില്ല്യണ്‍ യൂറോ വില വരുന്ന ഗുളികകള്‍ ആണ് ഇത്. ഒരു ഗുളികയ്ക്ക് 2 ഡോളര്‍ എന്ന നിലയിലാണ് ഇതിന് വില വരുന്നത്. സമാന സാഹചര്യത്തില്‍ കുറച്ച്‌ നാള്‍ മുമ്പ് ജനീവയില്‍ വെച്ച്‌ മറ്റൊരു കപ്പല്‍ കണ്ടെത്തിയിരുന്നു.

ഐ.എസ് തീവ്രവാദികള്‍ ഇത് മൊത്തമായി സ്വന്തമാക്കിയതിന് ശേഷം മറ്റ് തീവ്രവാദി ഗ്രൂപ്പുകള്‍ക്ക് കൈമാറുകയാണ് ചെയ്യാറുള്ളത് എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.ലിബിയ, സിറിയ, ഇറാഖ് എന്നിവിടങ്ങളില്‍ ചെറിയ തീവ്രവാദ ഗ്രൂപ്പുകള്‍ക്കാണ് ഇത് കൂടുതലും നല്‍കുന്നത്. ഇന്ത്യയില്‍ നിന്ന് ലിബിയയിലെ ഗോറിയാ റ്റൂറോ തുറമുഖത്തേക്ക് കൊണ്ടുപോകുന്ന കപ്പിലില്‍ നിന്നാണ് സിന്തറ്റിക് ഒപിയറ്റ് എന്ന ടാബ്ലറ്റ് എന്ന പിടികൂടിയത്. ‘ഫൈറ്റര്‍ മയക്കുമരുന്ന്’ എന്ന് പേരുള്ള ഈ ഗുളികകള്‍ ജിഹാദികളുടെ ഇടയില്‍ വേദനയും ക്ഷീണവും ഇല്ലാതാക്കാന്‍ ഉപയോഗിക്കാനായിരുന്നു കൊണ്ട് പോയത്.

ഒരു ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയാണ് ഇതിന്റെ പിന്നിലെന്നാണ് കണ്ടെത്തിയത്. ഡോക്ടര്‍മാരുടെ കുറിപ്പടി ഇല്ലാതെ തന്നെ ലഭിക്കുന്ന മരുന്നുകളുടെ ഉപയോഗം, നൈജീരിയന്‍ ഭീകര സംഘടന ബോക്കോഹരാമിന്റെ പോരാളികള്‍ക്കിടയില്‍ വ്യാപകമാണ്. ‘ഇന്ത്യയിലും പാക്കിസ്ഥാനിലും വളരെ വിലകുറഞ്ഞ ഉത്പന്നമാണ് ട്രാമാഡോള്‍, ഇതാണ് ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്യാന്‍ കാരണം. എന്നാല്‍ ഇത്രയും വലിയ ശേഖരം പോര്‍ട്ട് വഴി ഉദ്യോഗസ്ഥരുടെ സഹായമില്ലാതെ കടത്താന്‍ കഴിയില്ല എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. ഐ.എസ് തീവ്രവാദികളും ഉദ്യോഗസ്ഥരും തമ്മിലുള്ള ബന്ധം കണ്ടെത്തെണമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button