പ്രമുഖ എയര്‍ലൈന്‍സിന്റെ കീഴിലുള്ള വിമാനങ്ങളില്‍ സഞ്ചരിക്കാന്‍ യാത്രക്കാരുടെ ഭാരം അളക്കും. ഫിന്‍ലന്‍ഡിലെ പ്രശസ്ത എയര്‍ലൈന്‍സായ ഫിനിയറാണ് യാത്രക്കാരുടെ ഭാരം അളക്കുന്ന പുതിയ നടപടിയുമായി രംഗത്തു വന്നിരിക്കുന്നത്. ഇതിലൂടെ വിമാനം യാത്ര തുടങ്ങന്നതിനു മുമ്പ് വിമാനത്തിലെ ഭാരം സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ ശേഖരിക്കാന്‍ എയര്‍ലൈന്‍സിനു സാധിക്കും. ഹെല്‍സിങ്കി എയര്‍പോര്‍ട്ടില്‍ യാത്രക്കാരുടെ തൂക്കം നോക്കുന്ന പദ്ധതിക്കു തുടക്കമിട്ടതായി ഫിന്‍യറിന്റെ മീഡിയ റിലേഷന്‍സ് ഡയറക്ടര്‍ പൈവിറ്റ് ടാല്‍ഫ്വിസ്റ്റ് അറിയിച്ചു.
ഒരുപാട് അധികം ആളുകള്‍ പദ്ധതിയില്‍ പങ്കുചേരാന്‍ താത്പര്യം പ്രകടിപ്പിച്ചു. ഇതിന്റെ ഭാഗമാനായി ആരെയും നിര്‍ബന്ധിച്ചിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.
ഇതുവരെ 180 പേര്‍ സ്വമേധയാ ഇതിനു തയാറായി. ഇതു പ്രതീക്ഷിച്ചതിലും കൂടുതലാണ്.
2018 ആകുമ്പോഴേക്കും കുറച്ച് കൂടി കൃത്യമായ കണക്കുകള്‍ ലഭിക്കും. ഈ എയര്‍ലൈന്‍സിന്റെ കീഴിലുള്ള വിമാനങ്ങളില്‍ സഞ്ചരിക്കുന്ന പുരുഷന്‍മാര്‍, സ്ത്രീകള്‍, കുട്ടികള്‍ എന്നിവരുടെ ശരാശരി ഭാരം കൂടുതല്‍ കൃത്യമായ രീതിയില്‍ മനസിലാക്കാന്‍ സാധിക്കും. യാത്രക്കാര്‍ കൊണ്ടു വരുന്ന ബാഗേജിന്റെ ഭാരും ഇതിനു ഒപ്പം അളക്കും.
ഇന്ധനത്തിന്റെ അളവ്, വിമാനത്തിന്റെ വേഗത,ബാലന്‍സ് തുടങ്ങിയ കാര്യങ്ങളെ ഭാരം ബാധിക്കുന്നുണ്ട്. അതു കൊണ്ട് ഞങ്ങള്‍ ഉപയോഗിക്കുന്ന ഡാറ്റ കഴിയുന്നത്ര കൃത്യമാണെന്ന് പരിശോധിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നതായി പൈവിറ്റ് ടാല്‍ഫ്വിസ്റ്റ് പറഞ്ഞു.
പുരുഷന്‍മാര്‍, സ്ത്രീകള്‍, കുട്ടികള്‍ എന്നിവരില്‍ നിന്നും ഏകദേശം 2000 ത്തോളം തൂക്കങ്ങള്‍ ലഭിക്കുമെന്നാണ് ഫിനിയര്‍ പ്രതീക്ഷിക്കുന്നത്. ശീതകാലത്തും, വസന്തകാലത്തും ഈ പഠനം നടത്തും. ഇരുകാലാവസ്ഥകളിലും ആളുകള്‍ ധരിക്കുന്ന വസ്ത്രത്തിനു മാറ്റം ഉണ്ടാകും. അത് എപ്രകാരം ഭാരത്തെ ബാധിക്കുന്നു എന്നു മനസിലാക്കാനാണ് ഇത്. സമനമായ പഠനം 1980 കളില്‍ നടത്തിയതായും ടാല്‍ഫ്വിസ്റ്റ് കൂട്ടിച്ചേര്‍ത്തു.
Post Your Comments