Latest NewsNewsIndia

സർക്കാരിനെ വിമർശിച്ച കാർട്ടൂണിസ്റ് അറസ്റ്റിൽ

മുഖ്യമന്ത്രിയെയും സർക്കാരിനെയും വിമർശിച്ച കുറ്റത്തിന് കാർട്ടൂണിസ്റ്റിനെ അറസ്റ് ചെയ്തു.തമിഴ്നാട്ടിലെ പ്രശസ്ത ഫ്രീലാൻസ് കാർട്ടൂണിസ്റ്റ് ജി.ബാലയെയാണ് തമിഴ്‌നാട് പോലീസ് അറസ്റ് ചെയ്തത് .അപകീർത്തിപ്പെടുത്തുന്നതും അശ്ലീലം കലർന്നതുമായ കലാസൃഷ്ടി പ്രസിദ്ധീകരിച്ചുവെന്ന് ആരോപിച്ച് ഐടി ആക്ട് സെക്ഷൻ 67, ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 501 എന്നിവ പ്രകാരമാണ് അറസ്റ്റ്.

കൊള്ളപ്പലിശ സംഘത്തിന്റെ ഭീഷണിയെ തുടർന്നു തിരുനൽവേലി കലക്ടറേറ്റിനുള്ളിൽ ഒരു കുടുംബമൊന്നാകെ തീകൊളുത്തി മരിച്ച സംഭവം ഏറെ ജന ശ്രദ്ധ നേടിയിരുന്നു .ഇതിനെ ആസ്പദമാക്കി ഇക്കഴിഞ്ഞ ഒക്ടോബർ 24ന് ബാല സമൂഹമാധ്യമത്തിൽ പങ്കുവെച്ച കാർട്ടൂണാണ് ഇപ്പോൾ അറസ്റ്റിലെത്തിച്ചത് .ഒരു കുട്ടി പൊള്ളലേറ്റു കിടക്കുമ്പോൾ തിരുനെൽവേലി കമ്മിഷണറും കലക്ടറും മുഖ്യമന്ത്രിയും ഒന്നും ചെയ്യാതെ ചുറ്റിലും നിൽക്കുന്നതാണ് കാർട്ടൂണിന്റെ ഇതിവൃത്തം. ഇവരെ നഗ്നരായാണ് കാർട്ടൂണിൽ ചിത്രീകരിച്ചിരിക്കുന്നത്. ഇവർ നോട്ടുകെട്ടുകൾ ഉപയോഗിച്ച് നഗ്നത മറയ്ക്കുന്നതും കാര്‍ട്ടൂണിലുണ്ട്. കുട്ടിയുടെ ജീവനു വിലനല്‍കാതെ പണത്തിനു പിന്നാലെ പോകുന്ന നേതാക്കളെയും ഉദ്യോഗസ്ഥരെയും വിമർശിക്കുന്നതാണ് കാർട്ടൂൺ .

shortlink

Related Articles

Post Your Comments

Related Articles


Back to top button